Quantcast

എതിരാളികള്‍ക്ക് തലവേദനയായി ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട

MediaOne Logo

Subin

  • Published:

    7 April 2018 1:03 PM GMT

ജംഷഡ്പൂരിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോളിന് ജയിക്കുമെന്നാണ് മഞ്ഞപ്പടയിലെ അംഗങ്ങള്‍ പറയുന്നത്.

നാലുവര്‍ഷമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്താണ് മഞ്ഞപ്പട എന്ന പേരിലുളള ആരാധകകൂട്ടം. എല്ലാ മത്സരങ്ങളിലും അയ്യായിരത്തോളം വരുന്ന ഈ സംഘം എതിരാളികള്‍ക്കുണ്ടാക്കുന്ന തവവേദന ചെറുതല്ല. ജംഷഡ്പൂരിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോളിന് ജയിക്കുമെന്നാണ് മഞ്ഞപ്പടയിലെ അംഗങ്ങള്‍ പറയുന്നത്.

ആദ്യ സീസണ്‍ മുതല്‍ കൊച്ചിയിലും മറ്റ് മൈതാനങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പന്ത്രണ്ടാമനായി കളിക്കുന്നത് മഞ്ഞപ്പടയെന്ന ഈ കൂട്ടായ്മയാണ്. കേരളത്തിലെ പതിനാലുജില്ലകളികളിലും മഞ്ഞപ്പടയ്ക്ക് വേരുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തന മണ്ഡലം പടര്‍ന്നുകിടക്കുന്നു.

ടീമിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല മഞ്ഞപ്പട ചെയ്യുന്നത്. കാരുണ്യപ്രവര്‍ത്തനങ്ങളിലും ജനക്ഷേമ രംഗത്തും മാതൃകയാണ്. എല്ലാ കളിയിലും 5000 ലധികം പേരാണ് ബ്ലാസ്‌റ്റേഴ്‌സിന് ആവേശം വിതറാന്‍ എത്തുന്നത്. ആദ്യ മത്സരത്തിലെ സമനിലയില്‍ മഞ്ഞപ്പടയിലെ അംഗങ്ങള്‍ നിരാശരല്ല. ജംഷഡ്പൂരിനെ ജയത്തോടെ തിരിച്ചെത്തും.

ബ്ലാസ്‌റ്റേഴ്‌സ് അധികൃതകര്‍ മഞ്ഞപ്പടക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഒരു മാസം മുന്‍പ് രാജ്യത്തെ മികച്ച ആരാധക കൂട്ടത്തിനുളള പുരസ്‌ക്കാരവും മഞ്ഞപ്പടയെ തേടിയെത്തി.

TAGS :

Next Story