Quantcast

റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം ജയം

MediaOne Logo

admin

  • Published:

    12 April 2018 12:06 AM GMT

റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം ജയം
X

റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം ജയം

ധോണിയുടെ പൂനെ സൂപ്പര്‍ ജയന്റ്‌സിനെ 13 റണ്‌സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 83 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ബാഗ്ലൂരിന് വേണ്ടി തിളങ്ങിയത്

ഐപിഎല്ലില് റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില് ധോണിയുടെ പൂനെ സൂപ്പര്‍ ജയന്റ്‌സിനെ 13 റണ്‌സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 83 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ബാഗ്ലൂരിന് വേണ്ടി തിളങ്ങിയത്

ഗെയ്‌ലിന്റെ അഭാവം കോലിയും ഡിവില്ലിയേഴ്‌സും നികത്തിയപ്പോള്‍ ബാംഗ്ലൂര്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഓപ്പണര്‍ കെഎല്‍ രാഹുല്‍ പെട്ടെന്ന് പുറത്തായെങ്കിലും കോലിയും ഡിവില്ലിയേഴ്‌സും നങ്കൂരമിട്ട് നിന്നു.

ഇരുവരും സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നപ്പോള്‍ പൂനെ ബൗളര്‍മാര്‍ വിയര്‍ത്തു. കോലി 80ഉം ഡിവില്ലിയേഴ്‌സ് 83ഉം റണ്‍സ് നേടിയപ്പോള്‍ ഗുജറാത്തിന്റെ ലക്ഷ്യം 186 ലെത്തി. മറുപടി ബാറ്റിംഗിനിങ്ങിയ പൂനെക്ക് തുടക്കം പിഴച്ചു. ഡൂപ്ലെസ്സി പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ പീറ്റേഴ്‌സണ്‍ പരിക്ക് മൂലം കളം വിട്ടു.സ്മിത്തിനെ കോലി എറിഞ്ഞിടുകയും കൂടി ചെയ്തതോടെ പൂനെ വലിയ തോല്‍വി മണത്തു.

എന്നാല് രഹാനെയും ധോണിയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ജയത്തിലേക്ക് നീങ്ങവെ ഇരുവരും പുറത്തായത് തിരിച്ചടിയായി. തിസാര പെരേര പൊരുതി നോക്കിയെങ്കിലും ഇരുപത് ഓവറില്‍ 172 റണ്‍സില് പൂനെ പോരാട്ടം അവസാനിച്ചു. ബാംഗ്ലൂരിന് 13 റണ്‌സ് വിജയം. ഡിവില്ലിയേഴ്‌സാണ് മാന് ഓഫ് ദ മാച്ച്.

TAGS :

Next Story