32 പന്തില്‍ നിന്ന് പന്തിന്‍റെ വെടിക്കെട്ട് സെഞ്ച്വറി
32 പന്തില്‍ നിന്ന് പന്തിന്‍റെ വെടിക്കെട്ട് സെഞ്ച്വറി
റിഷഭ് പന്ത്... ബാറ്റെടുത്താല്‍ ആക്രമണവീര്യം കൊണ്ട് ബോളര്‍മാരുടെ മനോവീര്യം കെടുത്തുന്ന 20 കാരന്‍.
റിഷഭ് പന്ത്... ബാറ്റെടുത്താല്‍ ആക്രമണവീര്യം കൊണ്ട് ബോളര്‍മാരുടെ മനോവീര്യം കെടുത്തുന്ന 20 കാരന്‍. ഡല്‍ഹി ടീമിന്‍റെ കുന്തമുന. സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ പന്തിന്‍റെ തീപ്പൊരി ബാറ്റിങ് ക്രിക്കറ്റ് പ്രേമികളുടെ മനംകവരുന്നതായിരുന്നു. കേവലം 32 പന്തില്‍ നിന്നാണ് പന്തിന്‍റെ മിന്നും ശതകം പിറന്നത്.
കുട്ടിക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ന്യൂഡല്‍ഹിയില്‍ പന്ത് അടിച്ചെടുത്തത്. 30 പന്തില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‍സ് ബംഗളൂരുവിന് വേണ്ടി കരീബിയന്‍ കരുത്തന്‍ ക്രിസ് ഗെയില്‍ അടിച്ചുകൂട്ടിയ സെഞ്ച്വറിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വേഗമേറിയത്. ട്വന്‍റി 20 യിലെ പന്തിന്‍റെ ആദ്യ ശതകം കൂടിയാണിത്. 32 പന്തില്‍ നിന്ന് ശതകം തികച്ച പന്ത്, 38 പന്തില്‍ നിന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ വാരിക്കൂട്ടിയത് 116 റണ്‍സായിരുന്നു. 12 പടുകൂറ്റന്‍ സിക്സറുകളുടെയും എട്ട് ബൌണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു പന്തിന്‍റെ സെഞ്ച്വറി പ്രകടനം. പന്തിന്‍റെ വെടിക്കെട്ട് പ്രകടനം ഡല്‍ഹിക്ക് പത്തു വിക്കറ്റിന്‍റെ ജയവും സമ്മാനിച്ചു. ഹിമാചല്‍ ഉയര്‍ത്തിയ 145 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ ഗൌതം ഗംഭീറിനൊപ്പം ചേര്‍ന്ന് പന്ത് അനായാസം വെട്ടിപ്പിടിക്കുകയായിരുന്നു. ഗംഭീര്‍ 33 റണ്‍സെടുത്തു.
Adjust Story Font
16