ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.
ഐപിഎല്ലില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ബാംഗ്ലൂര്‍ ചിന്നസാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
നാല് ടീമുകളായി ചുരുങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇനി സാക്ഷ്യം വഹിക്കുക നിര്‍ണായകപോരാട്ടങ്ങള്‍ക്ക്. 14 മത്സരങ്ങളില്‍ 9 ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. സീസണില്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചത് ഗുജറാത്താണ്. ബാംഗ്ലൂരിനെ ആദ്യമത്സരത്തില്‍ 6 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ഗുജറാത്തിന്. ആദ്യസീസണില്‍ തന്നെ ഫൈനല്‍ ഉറപ്പിക്കാനാകും ഗുജറത്തിന്‍റെ ശ്രമം. ആരോണ്‍ ഫിഞ്ചും ബ്രണ്ടന്‍ മക്കല്ലവും സുരേഷ് റെയ്നയും ഡ്വെയ്ന്‍ സ്മിത്തും ചേര്‍ന്ന ബാറ്റിങ് നിരയും ഡ്രെയ്ന്‍ ബ്രാവോയും ധവാല്‍ കുല്‍ക്കര്ഡണിയും അടങ്ങുന്ന ബൌളിങ് നിരയും ഗുജറാത്തിന് പ്രതീക്ഷ നല്‍കുന്നു.
ആദ്യഘട്ടത്തിലെ തോല്‍വികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ബാംഗ്ലൂര്‍ അപാരഫോമിലാണ്. അവസാന നാല് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ബാംഗ്ലൂരിന്‍റെ വരവ്. ബാറ്റിങ്ങില്‍ നായകന്‍ വിരാട് കോഹ്‍ലിയും എബി ഡി വില്ല്യേഴ്സുമാണ് ടീമിന്റെ കരുത്ത്. ബൌളിങ്ങില്‍ യുസ്‌വേന്ദ്ര ചഹാലും ക്രിസ് ജോര്‍ദാനും ഉണ്ട്. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കടക്കും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടം. ക്വാളിഫയര്‍ ഒന്നില്‍ പരാജയപ്പെട്ട ടീമും എലിമിനേറ്ററിലെ വിജയിയും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍.
Adjust Story Font
16