Quantcast

രവി ശാസ്ത്രിക്ക് തടയിട്ടത് ഗാംഗുലി?

MediaOne Logo

admin

  • Published:

    13 April 2018 3:01 PM GMT

രവി ശാസ്ത്രിക്ക് തടയിട്ടത് ഗാംഗുലി?
X

രവി ശാസ്ത്രിക്ക് തടയിട്ടത് ഗാംഗുലി?

പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സമിതിക്ക് മുമ്പാകെ ശാസ്ത്രി തന്‍റെ വാദങ്ങള്‍ നിരത്തിയപ്പോള്‍ ഗാംഗുലിയുടെ അസാന്നിധ്യം

ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് എത്താനുള്ള മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ സാധ്യകളെ തല്ലിക്കെടുത്തിയത് മുന്‍ നായകന്‍ കൂടിയായ സൌരവ് ഗാംഗുലിയുടെ ശക്തമായ വിയോജിപ്പെന്ന് സൂചന. പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സമിതിക്ക് മുമ്പാകെ ശാസ്ത്രി തന്‍റെ വാദങ്ങള്‍ നിരത്തിയപ്പോള്‍ ഗാംഗുലിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഗാംഗുലിയുടെ തിരക്കുകള്‍ പരിഗണിച്ചാണ് അഭിമുഖങ്ങളുടെ വേദി മുംബൈയില്‍ നിന്നും കൊല്‍ക്കെത്തയിലേക്ക് മാറ്റിയിരുന്നതെന്ന വസ്തൂത കൂടി കണക്കിലെടുത്താലെ ഈ അസാന്നിധ്യത്തിന്‍റെ തീവ്രത വ്യക്തമാകുകയുള്ളു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് ഈ സമയം ഗാംഗുലി പുറത്തു പോയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദാദയുടെ അഭാവത്തില്‍ സച്ചിന്‍, ലക്ഷ്മണ്‍, സഞ്ജയ് ഗഡ്ഗലെ എന്നിവര്‍ ചേര്‍ന്നാണ് ശാസ്ത്രിയുടെ അഭിമുഖം നടത്തിയത്.

ശാസ്ത്രിയുമായി ഒരിക്കലും നല്ല ബന്ധത്തിലായിരുന്നില്ല ഗാംഗുലി. 2015ല്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തില്‍ ഗാംഗുലിക്കും ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് ശാസ്ത്രി എത്തിയത് ഇരുവരും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടീം ഡയറക്ടറായിരുന്ന 18 മാസത്തിനിടെ ഇന്ത്യയെ ആരും ഭയക്കുന്ന ശക്തിയായി മാറ്റാന്‍ ശാസ്ത്രിക്ക് കഴിഞ്ഞെങ്കിലും തുടര്‍ച്ചക്ക് അദ്ദേഹത്തിന് മുന്നിലെ ഏറ്റവും വലിയ തടസമായി വന്നത് ഗാംഗുലിയുടെ ശക്തമായ നിലപാടുകളായിരുന്നു എന്നാണ് സൂചന.

TAGS :

Next Story