സൌഹൃദ മത്സരത്തിനിടെ മെസിക്ക് പരിക്ക്
സൌഹൃദ മത്സരത്തിനിടെ മെസിക്ക് പരിക്ക്
താരത്തിന്‍റെ നടുവില്‍ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് പിന്നീട് പരിശോധനകളില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. മെസിയുടെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന്......
ഹോണ്ടുറാസിനെതിരായ സൌഹൃദ മത്സരത്തിനിടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്ക്. മത്സരത്തിന്‍റെ അന്പത്തിയൊന്പതാം മിനുട്ടിലാണ് എതിര്‍ നിരയിലെ താരവുമായി കൂട്ടിമുട്ടി മെസിക്ക് പരിക്കേറ്റത്. പുറം ഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ട അര്‍ജന്‍റീന നായകന് കളത്തില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വേദന കടിച്ചുപിടിച്ച് മുതുകില്‍ കൈവച്ചാണ് താരം ഗ്രൌണ്ട് വിട്ടത്. സൈഡ് ലൈനില്‍ വച്ചും ടീം ഫിസിയോമാര്‍ മെസിയുടെ പുറകുവശം ഉഴിഞ്ഞു കൊടുക്കുന്നത് കാണാമായിരുന്നു. താരത്തിന്‍റെ നടുവില്‍ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് പിന്നീട് പരിശോധനകളില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. മെസിയുടെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് അര്‍ജന്‍റീന പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ അറിയിച്ചു.
Messi was injured during the game. #AnimoLeo https://t.co/XG9IHQo6Jp
— The Catalan Giant (@TheCataIanGiant) May 28, 2016
Adjust Story Font
16