Quantcast

ഫ്ലോറിഡ ട്വന്‍റി20: ധോണി ബിസിസിഐക്ക് പരാതി നല്‍കി

MediaOne Logo

Damodaran

  • Published:

    15 April 2018 2:57 PM GMT

ഫ്ലോറിഡ ട്വന്‍റി20: ധോണി ബിസിസിഐക്ക് പരാതി നല്‍കി
X

ഫ്ലോറിഡ ട്വന്‍റി20: ധോണി ബിസിസിഐക്ക് പരാതി നല്‍കി

ഐസിസി നിയമപ്രകാരം മത്സരം സമയത്ത് ആരംഭിക്കേണ്ടതായിരുന്നുവെന്നും സാറ്റലൈറ്റ് സിഗ്നലുകള്‍ക്കായി കാത്തിരിക്കേണ്ട

ഫ്ലോറിഡയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന രണ്ടാം ട്വന്‍റി20 മത്സരം തുടങ്ങാന്‍ വൈകിയത് സംബന്ധിച്ച് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ബിസിസിഐക്ക് പരാതി നല്‍കി. മത്സരത്തിന്‍റെ തല്‍സമയ സംപ്രക്ഷേപണത്തിനുള്ള അവകാശം സ്വന്തമാക്കിയ കന്പനി വേരിട്ട ചില സാങ്കേതിക തടസങ്ങളാണ് മത്സരം യഥാസമയത്ത് ആരംഭിക്കുന്നതിന് തടസമായത്. ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഐസിസി നിയമപ്രകാരം മത്സരം സമയത്ത് ആരംഭിക്കേണ്ടതായിരുന്നുവെന്നും സാറ്റലൈറ്റ് സിഗ്നലുകള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ് ഇക്കാര്യത്തില്‍ ധോണിയുടെ നിലപാട്.

സാറ്റലൈറ്റ് തടസങ്ങള്‍ ഉണ്ടാകുന്പോള്‍ മത്സരം വൈകിപ്പിക്കുന്നത് നിയമത്തിനനുസരിച്ചാണോ എന്ന ന്യായമായ ചോദ്യമാണ് ധോണി ഉന്നയിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ കളിക്കാരുടെയും പണം മുടക്കി കളി കാണാന്‍ ടിക്കറ്റെടുത്തവരുടെയും സ്ഥിതി എന്താവുമെന്നും ധോണി ചോദിച്ചിട്ടുണ്ട്.. ദുബൈയില്‍ അടുത്ത മാസം ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഐസിസി വ്യക്തമാക്കി.

വൈകി ആരംഭിച്ച മത്സരത്തിന് വിഘാതമായി പിന്നീട് മഴയും വന്നെത്തി. രണ്ടാമതായി ബാറ്റ് ചെയ്ത ഇന്ത്യ ചുരുങ്ങിയത് അഞ്ച് ഓവറെങ്കിലും ബാറ്റ്‍ ചെയ്യാത്തതിനാല്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അനുകൂല കാലാവസ്ഥയില്‍ കൃത്യ സമയത്ത് മത്സരം ആരംഭിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു.

TAGS :

Next Story