Quantcast

ഹൃദ്‍രോഗം: ഇംഗ്ലണ്ടിന്‍റെ യുവതാരം കളി നിര്‍ത്തി

MediaOne Logo

admin

  • Published:

    15 April 2018 10:38 AM GMT

ഹൃദ്‍രോഗം: ഇംഗ്ലണ്ടിന്‍റെ യുവതാരം കളി നിര്‍ത്തി
X

ഹൃദ്‍രോഗം: ഇംഗ്ലണ്ടിന്‍റെ യുവതാരം കളി നിര്‍ത്തി

എആര്‍വിസി എന്നറിയപ്പെടുന്ന രോഗം പാരമ്പര്യമായി വരുന്നതാണ്. കാര്‍ഡിയാക് മരണത്തിലേക്ക് നയിക്കുന്ന രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാകില്ല


മാരകമായ ഹൃദ്‍രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്‍റെ യുവതാരമായ ജെയിംസ് ടെയ്‍ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 26കാരനായ ടെയ്‍ലര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വളരെ അപൂര്‍വ്വവും മാരകവുമായ ഒരു തരം ഹൃദ്‍രോഗത്തിന്‍റെ പിടിയിലാണെന്ന് വിദഗ്ധ പരിശോധനകളിലൂടെ വ്യക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. തന്‍റെ ജീവിതത്തില്‍ ഏറ്റവും പരീക്ഷിക്കപ്പെട്ട ആഴ്ചയാണ് കടന്നു പോയതെന്ന് ടെയ്‍ലര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

2012ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ടെയ്‍ലര്‍ ഏഴ് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങി. 27 ഏകദിനങ്ങളില്‍ കളിച്ച താരം അയര്‍ലാന്‍ഡ് പര്യടനത്തില്‍‌ ഇംഗ്ലണ്ടിന്‍റെ നായകനായിരുന്നു. എആര്‍വിസി എന്നറിയപ്പെടുന്ന രോഗം പാരമ്പര്യമായി വരുന്നതാണ്. കാര്‍ഡിയാക് മരണത്തിലേക്ക് നയിക്കുന്ന രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാകില്ല. മരുന്നുകളോ പേസ്മേക്കറോ ഉപയോഗിച്ച് നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി.

TAGS :

Next Story