പഠിക്കുന്ന ക്ലാസിന് പകരം പ്രായം മാനദണ്ഡമാക്കിയാണ് ഇത്തവണത്തെ കായികമേള
പഠിക്കുന്ന ക്ലാസിന് പകരം പ്രായം മാനദണ്ഡമാക്കിയാണ് ഇത്തവണത്തെ കായികമേള
ഇതോടെ ജൂനിയർ വിഭാഗത്തിൽ കടുത്ത മത്സരമാകും നടക്കുക
പഠിക്കുന്ന ക്ലാസിന് പകരം പ്രായം മാനദണ്ഡമാക്കിയാണ് ഇത്തവണ സ്കൂൾ കായികോത്സവം നടക്കുന്നത്. ഇതോടെ ജൂനിയർ വിഭാഗത്തിൽ കടുത്ത മത്സരമാകും നടക്കുക. പുതിയ പരിഷ്കാരത്തെ അനുകൂലിച്ചും വിമർശിച്ചും പരിശീലകർ രംഗത്തുണ്ട്.
അണ്ടർ 14 സബ് ജൂനിയർ, 17 ജൂനിയർ, 19 സീനിയർ എന്നിങ്ങനെയാണ് പ്രായപരിധി. ഇതിൽ അണ്ടർ 17 കാർക്ക് 10 ാം ക്ലാസ് വരെ എന്നത് എടുത്തു കളഞ്ഞു. 17 വയസ്സിനുള്ളിലാണെങ്കിൽ +2 വരെയുള്ളവർക്ക് ഇനി ജൂനിയർ വിഭാഗത്തിൽ മത്സരിക്കാം. എന്നാൽ ജൂനിയർ വിഭാഗത്തിൽ മത്സരിപ്പിക്കാൻ കുട്ടികളെ മനപൂർവ്വം തോൽപിക്കുന്ന പ്രവണത വർധിക്കുമെന്നും അഭിപ്രായമുണ്ട്. അണ്ടർ 14, 16, 18, 20 എന്ന അത് ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡമാണ് കൂടുതൽ ശാസ്ത്രീയമെന്നും വാദം ഉയരുന്നുണ്ട്.
Next Story
Adjust Story Font
16