Quantcast

കംഗാരുക്കളെ മെരുക്കിയ രണ്ട് പടുകൂറ്റന്‍ സിക്സറുകള്‍

MediaOne Logo

admin

  • Published:

    18 April 2018 11:50 AM GMT

കംഗാരുക്കളെ മെരുക്കിയ രണ്ട് പടുകൂറ്റന്‍ സിക്സറുകള്‍
X

കംഗാരുക്കളെ മെരുക്കിയ രണ്ട് പടുകൂറ്റന്‍ സിക്സറുകള്‍

മിഡ്‍ വിക്കറ്റിന് മുകളിലൂടെയാണ് ആദ്യം പന്ത് കാണികളിലേക്ക് പറന്നിറങ്ങിയതെങ്കില്‍ സ്റ്റമ്പില്‍ നിന്ന് അകന്ന് മാറി പോയിന്‍റ് ബൌണ്ടറിക്ക് മുകളിലൂടെ പന്തടിച്ചകറ്റുന്ന രഹാനെയാണ് പിന്നെ കണ്ടത്. 

നായക സ്ഥാനം ഒരു കളിക്കാരനിലെ അതുവരെ പ്രകാശിതമല്ലാത്ത മേഖലകളിലേക്ക് ചിലപ്പോഴെങ്കിലും വെളിച്ചം വീശാറുണ്ട്. ക്രീസിലെ ശാന്തതയുടെ പ്രതിരൂപമായി വാഴ്ത്തപ്പെടുന്ന രഹാനെയില്‍ ധര്‍മ്മശാല ഇന്ന് കണ്ടത് ഇത്തരത്തിലൊരു വലിയ മാറ്റമായിരുന്നു - വിസ്ഫോടത്തിന്‍റെ അപൂര്‍വ്വമായ ഒരു ഏട്. 27 പന്തുകളില്‍ നിന്നും 38 റണ്‍ വാരിയ രഹാനെ തന്‍റെ വെടിക്കെട്ടിലൂടെ തല്ലിക്കെടുത്തിയത് കംഗാരുക്കളുടെ ചെറിയ വലിയ സ്വപ്നങ്ങളെയായിരുന്നു. അഞ്ച് പന്തുകള്‍ക്കിടയില്‍ മുരളി വിജയിനെയും ഫോമിന്‍റെ പാരമ്യത്തിലുള്ള പൂജാരയെയും നഷ്ടമായ സന്ദര്‍ഭത്തിലായിരുന്നു രഹാനെ ക്രീസിലെത്തിയത്. 51 റണ്‍സുമായി അജയ്യനായി നിന്ന രാഹുലിന്‍റെ പ്രകടനത്തെ വെല്ലുന്ന ഒരു ഇന്നിങ്സാണ് പിന്നെ പിറന്നത്. ‌

ക്രീസിലെത്തിയ ജിങ്ക്സ കുമ്മിന്‍സിനെ സിക്സറുകള്‍ പറത്തിയ രീതി.... ക്രീസിലെത്തിയ ശേഷം എന്നോട് അവന്‍ പറഞ്ഞത് ഒരു കാര്യമായിരുന്നു - കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കംഗാരുക്കളെ തല്ലിയകറ്റാനാണ് പദ്ധതിയെന്ന് - രാഹുല്‍ പിന്നീട് നായകന്‍റെ വരവിനെ വിവരിച്ചത് ഇപ്രകാരമാണ്. നാല് ബൌണ്ടറികളും രണ്ട് സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്ത്യയുടെ നായകന്‍റെ ഇന്നിങ്സ്. ഓസീസ് പേസ് പടയുടെ അമകരക്കാരനായ കുമ്മിന്‍സിന്‍റെ ഓവറില്‍ രഹാനെ പറത്തിയ രണ്ട് സിക്സറുകള്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍ത്തുവയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. മിഡ്‍ വിക്കറ്റിന് മുകളിലൂടെയാണ് ആദ്യം പന്ത് കാണികളിലേക്ക് പറന്നിറങ്ങിയതെങ്കില്‍ സ്റ്റമ്പില്‍ നിന്ന് അകന്ന് മാറി പോയിന്‍റ് ബൌണ്ടറിക്ക് മുകളിലൂടെ പന്തടിച്ചകറ്റുന്ന രഹാനെയാണ് പിന്നെ കണ്ടത്.

TAGS :

Next Story