Quantcast

ധോണിയുമായുള്ള ബന്ധം വിശദമാക്കി ഗംഭീര്‍

MediaOne Logo

Damodaran

  • Published:

    20 April 2018 9:39 PM GMT

ധോണിയുമായുള്ള ബന്ധം വിശദമാക്കി ഗംഭീര്‍
X

ധോണിയുമായുള്ള ബന്ധം വിശദമാക്കി ഗംഭീര്‍

കളത്തിലെ മനോഹര നിമിഷങ്ങള്‍ തങ്ങള്‍ ഒരുമിച്ചാണ് ആസ്വദിച്ചിട്ടുള്ളതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. 2007 ട്വന്‍റി20 ലോകകപ്പ്, 2011 ലോകകപ്പ്, ലോകത്തിലെ മികച്ച ടെസ്റ്റ് ടീം

ഇന്ത്യക്ക് ലോക കിരീടം നേടിക്കൊടുത്ത കലാശപ്പോരാട്ടത്തില്‍ വിലപ്പെട്ട 97 റണ്‍സുമായി മുഖ്യ പങ്കുവഹിച്ച ഗൌതം ഗംഭീര്‍ പക്ഷേ ടീമിന് പുറത്തായത് വളരെ വേഗത്തിലാണ്. നായകന്‍ ധോണിയുടെ ചരടുവലികളാണ് ഗംഭീറിനെ ടീമിന് വെളിയിലെത്തിച്ചതെന്നത് ഇന്നും ശക്തമായി നില്‍ക്കുന്ന അഭ്യൂഹങ്ങളിലൊന്നാണ്. ധോണിയുമായി നല്ല സ്വരത്തിലല്ലെന്ന ആരോപണങ്ങളോട് ഗംഭീര്‍ ഒരിക്കലും പ്രതികരിച്ചിട്ടുമില്ല. ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് ആരാധകരുമായി നടത്തിയ ഫേസ്ബുക്ക് ലൈവിലൂടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.

ധോണിയും ഞാനും തമ്മില്‍ ശത്രുതയൊന്നുമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമായി ഉണ്ടായിട്ടുണ്ടെങ്കിലും എപ്പോഴെല്ലാം ഇന്ത്യക്കായി കളിച്ചിട്ടുണ്ടോ അപ്പോളെല്ലാം ഞങ്ങളുടെ ശ്രമം രാജ്യത്തിന്‍റെ അഭിമാനം കാത്ത് സൂക്ഷിക്കാനും ടീമിന്‍റെ വിജയം ഉറപ്പിക്കാനുമായിരുന്നു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പതിവാണ്. കുടുംബത്തിലോ മറ്റ് എവിടെയെങ്കിലുമോ ആകട്ടെ ഒരു കൂട്ടത്തിലാകുമ്പോള്‍ ഭിന്നതകള്‍ സ്വാഭാവികമാണ്. എന്നാല്‍ രാജ്യത്തിനായി മത്സരം ജയിക്കുക എന്ന വികാരത്തിനു മുന്നില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് ധോണി - ഗംഭീര്‍ പറഞ്ഞു.

കളത്തിലെ മനോഹര നിമിഷങ്ങള്‍ തങ്ങള്‍ ഒരുമിച്ചാണ് ആസ്വദിച്ചിട്ടുള്ളതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. 2007 ട്വന്‍റി20 ലോകകപ്പ്, 2011 ലോകകപ്പ്, ലോകത്തിലെ മികച്ച ടെസ്റ്റ് ടീം തുടങ്ങി എല്ലാ വലിയ നേട്ടങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഞങ്ങളുടെ ആഗ്രഹും സ്വപ്നവും ലക്ഷ്യവുമെല്ലാം എന്നും ഒരുപോലെയായിരുന്നു.

My first live...

Posted by Gautam Gambhir on Monday, December 12, 2016
TAGS :

Next Story