കൊഹ്‍ലി ഇല്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ധോണി
കൊഹ്‍ലി ഇല്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ധോണി
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധോണിയാണെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 93 ശതമാനം പേരും വിലയിരുത്തി. ഓപ്പണര്‍മാരായി സെവാഗിനെയും ഗവാസ്കറെയും
ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ കൊഹ്‍ലി ഇല്ലാതെ ഒരു ടെസ്റ്റ് ടീം, കൊഹ്‍ലി ഇല്ലെങ്കിലും ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമിലുണ്ട്. ക്രിക്കറ്റ് ആസ്ത്രേലിയ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമിലാണ് കൊഹ്‍ലി പുറത്തും ധോണി അകത്തുമായത്. 50,000ത്തോളം ക്രിക്കറ്റ് ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തത്. ധോണിക്ക് പുറമെ മുന്‍ നായകരായ ദ്രാവിഡ്, ഗാംഗുലി, അനില്‍ കുംബ്ലെ എന്നിവരും ടീമിലിടം കണ്ടെത്തി.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധോണിയാണെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 93 ശതമാനം പേരും വിലയിരുത്തി. ഓപ്പണര്‍മാരായി സെവാഗിനെയും ഗവാസ്കറെയും നിര്‍ദേശിച്ചത് 63 ശതമാനം പേരാണ്. ദ്രാവിഡ് മൂന്നാമനായി ടെന്‍ഡുല്‍ക്കര്‍ നാലാമനായും ക്രീസിലെത്തണമെന്നാണ് 75 ശതമാനത്തിലേറെ പേര്‍ ആഗ്രഹിച്ചത്. ബാറ്റിങ് ക്രമത്തില്‍ അഞ്ചും ആറും സ്ഥാനങ്ങള്‍ക്കായി കടുത്ത മത്സരമാണ് നടന്നത്. ഗാംഗുലി, ലക്ഷ്മണ്‍, കൊഹ്‍ലി എന്നിവര്‍ തമ്മിലായിരുന്നു മത്സരം. അഞ്ചും ആറാം സ്ഥാനത്തേക്ക് ഒന്നാമതെത്തിയത് ലക്ഷ്മണാണ്. ആറാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ കൊഹ്‍ലിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ദാദ ടീമിലിടം നേടി. സഹീര്‍ ഖാനും കപില്‍ ദേവും അടങ്ങുന്ന രണ്ടംഗ പേസ് പടയും കുംബ്ലെയും ഹര്‍ഭജനും അടങ്ങുന്ന സ്പിന്‍ സംഘവുമാണ് ക്രിക്കറ്റ് പ്രേമികള്‍ നിര്‍ദേശിച്ചത്.
Adjust Story Font
16