നെഹ്റക്ക് ഗംഭീര യാത്രയയപ്പ് ഒരുക്കി ടീം ഇന്ത്യ
നെഹ്റക്ക് ഗംഭീര യാത്രയയപ്പ് ഒരുക്കി ടീം ഇന്ത്യ
17 ടെസ്റ്റ് മത്സരത്തില്‍ നിന്നും 44 വിക്കറ്റുകളും 120 ഏകദിനങ്ങളില്‍ നിന്നും 157 വിക്കറ്റുകളും 27 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളുമാണ് നെഹ്റ സ്വന്തമാക്കിയത്.
തിനെട്ട് വര്‍ഷം നീണ്ട കരിയറിന് വിരാമിട്ട് ആശിഷ്നെഹ്റ പടിയിറങ്ങി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്‍റി ട്വന്‍റി മത്സരം ജയിച്ച് ഗംഭീര യാത്രയയപ്പാണ് ടീം ഇന്ത്യ ഈ വെറ്ററന്‍ താരത്തിന് നല്‍കിയത്.
ഡെല്‍ഹി ഫിറോസ് ഷാ കോട്‌ലാ മെതാനത്തില്‍ നിന്നും ക്യാപ്‌റ്റന്‍ വിരാട് കോഹ്ലിയുടെയും ശിഖര്‍ ധവാന്റെയും ചുമലിലേറി നെഹ്‌റ കളിക്കളം വിട്ടപ്പോള്‍ അവസാനിച്ചത് ഒരു കാലഘട്ടത്തെ നെഞ്ചേറ്റിയ ഇന്ത്യന്‍ ക്രിക്കറ്റ് തന്നെയായിരുന്നു, 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ നെഹ്‌റ പന്തെറിഞ്ഞത് ഏഴ് ക്യാപ്‌റ്റന്‍മാര്‍ക്ക് കീഴിലായിരുന്നു,
1999 ല്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ കീഴില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു നെഹ്‌റ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം സിംബാവെയ്‌ക്ക് എതിരായ പരമ്പരയിലൂടെ ഏകദിന ക്രിക്കറ്റിലും ഈ ദില്ലിക്കാരന് തുടക്കം കുറിച്ചു. 2009 ല്‍ കരിയറിന്റെ പത്താം വര്‍ഷത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ തന്നെ കുട്ടി ക്രിക്കറ്റിലൂം ഈ ഇടം കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഇടം പിടിച്ചു,
പ്രതിഭകളുടെ ധാരാളിത്തതില്‍ വീര്‍പ്പു മുട്ടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്നും വിരുന്നുകാരനായിരുന്നു നെഹ്‌റ. 18 വര്‍ഷത്തെ കരിയറില്‍ കളത്തില്‍ ഓടിയതിനേക്കാള്‍ അധികകാലം പുറത്തിരുന്ന കളിക്കാരനാവാണ് നെഹ്റ, 2005 ന് ശേഷം 5 വര്‍ഷവും 2011 ന് ശേഷം നാല് വര്‍ഷവും നെഹ്റ പുറത്തായിരുന്നു.
നെഹ്റയേക്കാള്‍ മികവുള്ള ഒരു ഇന്ത്യക്കാരനെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നാണ് ഓസ്‌ട്രേലിയക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റില്‍ നെഹ്‌റയെ ടീമിലെടുത്തതിനെ വിമര്‍ശിച്ചവരോട് ബിസിസിഐ പറഞ്ഞത്. 38ാം വയസില്‍ നെഹ്റയെ വ്യത്യസ്‌തനാക്കുന്നതും ഇതു തന്നെയായാണ്.
17 ടെസ്റ്റ് മത്സരത്തില്‍ നിന്നും 44 വിക്കറ്റുകളും 120 ഏകദിനങ്ങളില്‍ നിന്നും 157 വിക്കറ്റുകളും 27 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളുമാണ് നെഹ്റ സ്വന്തമാക്കിയത്.
Adjust Story Font
16