സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്‍സലോണക്ക്
സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്സലോണക്ക്
ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ബാഴ്സ തുടര്‍ച്ചയായ രണ്ടാംതവണയും ചാമ്പ്യന്‍മാരായത്.
സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്സലോണക്ക്. ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ബാഴ്സ തുടര്‍ച്ചയായ രണ്ടാംതവണയും ചാമ്പ്യന്‍മാരായത്. സീസണിലെ ബാഴ്സയുടെ രണ്ടാം കിരീട നേട്ടമാണിത്.
യൂറോപ്പ ലീഗ് കിരീട നേട്ടത്തിന്‍റെ ആവേശം വിട്ടൊഴിയും മുന്‍പാണ് സെവിയ്യ ബാഴ്സലോണയെ നേരിടാനെത്തിയത്. മത്സരത്തിന്‍റെ ആദ്യ തൊണ്ണൂറു മിനിറ്റുകളിലും അതേ ആത്മവിശ്വസത്തോടെ തന്നെയായിരുന്നു സെവിയ്യ പോരാടിയതും. എന്നാല്‍ അതും മാത്രം പോരായിരുന്നു കറ്റാലന്‍ പടയെ തോല്‍പിക്കാന്‍. വീറും വാശിയും നിറഞ്ഞു നിന്ന മത്സരത്തില്‍ മുപ്പത്തിയാറാം മിനിറ്റില്‍ മഷെരാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സക്ക് തുടക്കത്തിലേറ്റ തിരിച്ചടിയായി.
രണ്ടാം പകുതിയുടെ എക്സട്രാ ടൈമില്‍ ഡേവിഡ് ബെനേഗക്കും ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ സെവിയ്യയും പത്ത് പേരായി ചുരുങ്ങി. ആദ്യ 96 മിനിറ്റുകള്‍ ഗോള്‍രഹിതമായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഏഴ് മിനിറ്റിനുള്ളില്‍ ജോര്‍ദി ആല്‍ബയിലൂടെ ബാഴ്സയുടെ ആദ്യ ഗോള്‍. മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഡാനിയല്‍ കാരിക്കോയും മടങ്ങി. തൊട്ടുപിന്നാലെ നെയ്മറിലൂടെ ബാഴ്സ വീണ്ടും ലക്ഷ്യം കണ്ടു. രണ്ട് ഗോളിനും വഴിയൊരുക്കിയത് സൂപ്പര്‍ താരം മെസ്സിയും. മൊത്തം 13 മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ കണ്ടത്.
Adjust Story Font
16