ചാമ്പ്യന്‍സ് ഹോക്കി; ഇന്ത്യക്ക് വെള്ളി മെഡല്‍
ചാമ്പ്യന്‍സ് ഹോക്കി; ഇന്ത്യക്ക് വെള്ളി മെഡല്‍
പെനാലിറ്റി ഷൂട്ടൌട്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ മറികടന്നാണ് നിലവിലുള്ള ജേതാക്കളായ ആസ്ത്രേലിയ കിരീടം നിലനിര്‍ത്തിയത്
ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്‍റെ കലാശപ്പോരില്‍ ആസ്ത്രേലിയക്കെതിരെ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് വെള്ളിമെഡല്‍. പെനാലിറ്റി ഷൂട്ടൌട്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ മറികടന്നാണ് നിലവിലുള്ള ജേതാക്കളായ ആസ്ത്രേലിയ കിരീടം നിലനിര്‍ത്തിയത്. ചാമ്പ്യന്‍സ് ഹോക്കി ചരിത്രത്തില്‍ ഇന്ത്യയുട നാളിതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ പെനാലിറ്റി ഷൂട്ടൌട്ട് അനിവാര്യമായത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് കരുത്തിനു മുന്നില്‍ കാര്യമായ ചെറുത്തു നില്‍പ്പ് പ്രകടമാക്കാതെ കീഴടങ്ങിയിരുന്ന ഇന്ത്യയുടെ മറ്റൊരു മുഖമാണ് കലാശപ്പോരില്‍ കണ്ടത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പലപ്പോഴും എതിര്‍ ഗോള്‍ മുഖത്ത് ആശങ്ക പരത്തി. നിര്‍ണായകമായ പെനാലിറ്റി ഷൂട്ടൌട്ടില്‍ മലയാളി കൂടിയായ ഇന്ത്യന്‍ ഗോള്‍ കീപ്പറും നായകനുമായ ശ്രീജേഷിന് എതിരാളികളുടെ ഒരു ഷോട്ട് മാത്രമാണ് തടഞ്ഞിടാനായത്.
Adjust Story Font
16