Quantcast

ഫിഫ റാങ്കിങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി; ബ്രസീലോ?

MediaOne Logo

Ubaid

  • Published:

    21 April 2018 6:26 PM GMT

ഫിഫ റാങ്കിങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി; ബ്രസീലോ?
X

ഫിഫ റാങ്കിങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി; ബ്രസീലോ?

കോപ്പ അമേരിക്കയിലെ ജയപരാജയങ്ങള്‍ ലാറ്റിനമേരിക്കന്‍ ടീമുകളുടെ റാങ്കിങില്‍ മാറ്റമുണ്ടാക്കിയില്ല. സെമി കാണാതെ പുറത്തായിട്ടും ബെല്‍ജിയത്തിന്‍റെയും സ്ഥാനത്തിന് കോട്ടം തട്ടിയില്ല.

ഫിഫ റാങ്കിങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മാറ്റങ്ങളില്ലാത്തതാണ് പുതിയ റാങ്കിങ്. 15 സ്ഥാനങ്ങളില്‍ മെച്ചപ്പെടുത്തിയ വെയ്‌ല്‍സാണ് റാങ്കിങില്‍ ഏറ്റവുമധികം മെച്ചമുണ്ടാക്കിയത്.

കോപ്പ അമേരിക്കയിലെ ജയപരാജയങ്ങള്‍ ലാറ്റിനമേരിക്കന്‍ ടീമുകളുടെ റാങ്കിങില്‍ മാറ്റമുണ്ടാക്കിയില്ല. സെമി കാണാതെ പുറത്തായിട്ടും ബെല്‍ജിയത്തിന്‍റെയും സ്ഥാനത്തിന് കോട്ടം തട്ടിയില്ല. അര്‍ജന്റീന 82 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് തന്നെ നിലനിന്നു. ബെല്‍ജിയം രണ്ട്, കൊളംബിയ മൂന്ന്, ജര്‍മനി നാല്, ചിലി അഞ്ച് എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.

യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. യൂറോയിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണെത്തിയത്. സ്പെയിനും ബ്രസീലിനും രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. സ്പെയിന്‍ എട്ടാമതും ബ്രസീല്‍ ഒമ്പതാമതുമാണ്.

രണ്ട് സ്ഥാനങ്ങള്‍ കയറിയ ഇറ്റലി പത്താം സ്ഥാനത്താണ്. യൂറോയിലെ അത്ഭുത പ്രകടനത്തോടെ വെയ്‌ല്‍സിന്‍റെ സ്ഥാനം പതിനൊന്നാം റാങ്കിലേക്കുയര്‍ന്നു. മുപ്പത്തിനാലാം സ്ഥാനത്തുണ്ടായിരുന്ന ഐസ്‌ലന്‍ഡ് 22ആം സ്ഥാനത്തെത്തി. 151 ആം റാങ്കിലെത്തിയ ഇന്ത്യ വലിയ നേട്ടമാണുണ്ടാക്കിയത്. പതിനൊന്ന് റാങ്കുകളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്.

TAGS :

Next Story