ഒളിമ്പിക്സിലെ കറുത്ത ഏടായി മരിയന്‍ ജോണ്‍സ്
ഒളിമ്പിക്സിലെ കറുത്ത ഏടായി മരിയന്‍ ജോണ്‍സ്
ഉത്തേജക മരുന്നു ഉപയോഗിച്ചു എന്ന് 2007 ല്‍ തുറന്നു പറഞ്ഞ മരിയന്‍ ജോണ്‍സ് ലോകത്തോട് മാപ്പു ചോദിച്ചു.
2000 ഒളിമ്പിക്സില്‍ മൂന്നു വ്യക്തിഗത സ്വര്‍ണമടക്കം അഞ്ച് മെഡലുകള്‍ അമേരിക്കന്‍ താരം മരിയന്‍ ജോണ്‍സ് നേടിയപ്പോള്‍ അത് ചരിത്രമായി. എന്നാല്‍ കായിക ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരി എന്ന പേരിലാണ് ലോക അത് ലറ്റിക് ഫെഡറേഷന്‍ മരിയനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഉത്തേജക മരുന്നു ഉപയോഗിച്ചു എന്ന് 2007 ല്‍ തുറന്നു പറഞ്ഞ മരിയന്‍ ജോണ്‍സ് ലോകത്തോട് മാപ്പു ചോദിച്ചു.
100 ,200 മീറ്ററുകള്‍,ലോംഗ് ജംപ് എന്നീ ഇനങ്ങളിലായിരുന്നു സിഡ്നിയില്‍ മരിയന്റെ സ്വര്‍ണ നേട്ടങ്ങള്‍. ഒളിമ്പിക്സില്‍ അഞ്ചു സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമായി മരിയന്‍. ഉത്തേജക മരുന്നു ആരോപണം ഉയര്‍ന്നതോടു കൂടി അതിന്റെ തിളക്കം പതുക്കെ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. 2004 ല്‍ തന്നെ ഐഒസി ആന്വേഷണം തുടങ്ങി. ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുകയായിരുന്നു തുടക്കത്തില്‍ മരിയന്‍.
പിന്നീട് കോടതിയില്‍ സത്യ തുറന്നു പറഞ്ഞു.1999 മുതല്‍ 2001 വരെ ഉത്തേജക മരുന്ന് ഉപയോഗിച്ചത് മനപ്പൂര്‍വ്വമായിരുന്നില്ല. വിശ്വസ്തനായ കോച്ച് ട്രെവര്‍ ഗ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. 2007 ഒക്ടോബറില്‍ മരിയന്‍ വാര്‍ത്താ സമ്മേളനം നടത്തി. കായിക ലോകത്തിലെ ഏറ്റവും വലിയ ഏറ്റു പറച്ചിലായിരുന്നു അത്. സിഡ്നിയില്‍ നേടിയ അഞ്ചു മെഡലുകളും തിരിച്ചു കൊടുത്തു. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടക്കാരി എന്ന വാഴ്ത്തപ്പെട്ട മരിയന്‍ ജയില്‍ ശിക്ഷയും അനുഭവിച്ചു.
Adjust Story Font
16