ജെയ്ഷയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സായ്
ജെയ്ഷയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സായ്
എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയ്ഷയെ ബംഗളൂരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജെയ്ഷയുടെ രക്തത്തിലെ പ്ലേറ്റലറ്റുകളുടെ അളവില്‍ കുറവുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലയാളി മാരത്തണ്‍ താരം ഒപി ജെയ്ഷയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് സായ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയ്ഷയെ ബംഗളൂരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജെയ്ഷയുടെ രക്തത്തിലെ പ്ലേറ്റലറ്റുകളുടെ അളവില്‍ കുറവുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
റിയോ ഒളിമ്പിക്‌സില്‍ മാരത്തണ്‍ വിഭാഗത്തില്‍ മത്സരിച്ച ഒപി ജെയ്ഷ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ നിന്നും ബാഗളൂരുവിലെത്തിയ ജെയ്ഷക്ക് കടുത്ത പനിയും, ശാരീരിക അസ്വസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ താരത്തിന് എച്ച് വണ്‍ എന്‍വണ്‍ അണുബാധയേറ്റതായും കണ്ടെത്തി. എച്ച് വണ്‍ എന്‍വണിന് അണുബാധക്ക് പുറമേ, ജെയ്ഷയുടെ രക്തത്തിലെ പ്ലേറ്റലറ്റുകളുടെ അളവ് കുറവാണെന്നും സായ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജെയ്ഷക്ക് പുറമേ, റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച അത്‌ലറ്റിക് താരം സുധ സിങ്ങിനും എച്ച് വണ്‍ എന്‍വണ്‍ അണുബാധ കണ്ടെത്തിയിരുന്നു. റിയോയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് താരങ്ങളില്‍ അണുബാധ കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റ് താരങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ സായ് നിര്‍ദേശിച്ചു.
Adjust Story Font
16