രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് വയനാട് വേദിയാകുന്നു
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് വയനാട് വേദിയാകുന്നു
ഒക്ടോബര്‍ 27 മുതല്‍ നടക്കുന്ന ആദ്യ മത്സരം ഝാര്‍ഖണ്ഡും വിദര്‍ഭയും തമ്മിലാണ്.
ക്രിക്കറ്റ് പൂരത്തിന് വീണ്ടും വയനാട് വേദിയാവുന്നു. കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഇത്തവണയെത്തുന്നത്, രഞ്ജി ട്രോഫി മത്സരങ്ങളാണ്. ഒക്ടോബര്‍ 27 മുതല്‍ നടക്കുന്ന ആദ്യ മത്സരം ഝാര്‍ഖണ്ഡും വിദര്‍ഭയും തമ്മിലാണ്.
ഇന്ത്യന്‍ താരങ്ങളുടെ ക്യാപ്റ്റന്‍സിയിലാണ് ആദ്യമത്സരം തന്നെ. സൗരഭ് തിവാരിയുടെ നേതൃത്വത്തിലാണ് ഝാര്‍ഖണ്ഡ് ടീം എത്തുന്നത്. വിദര്‍ഭയെ നയിക്കുന്നത് ഫായിസ് ഫസലാണ്. അണ്ടര്‍ 19 ഇന്ത്യന്‍ താരങ്ങളും ഐപിഎല്‍ താരങ്ങളും മത്സരത്തിനെത്തും. തുടര്‍ന്നു നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, ഉന്മുക്ത് ചന്ദ്, മോഹിത് ശര്‍മ, കേദാര്‍ ജാദവ് തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങളും ഉണ്ടാകും.
നവംബര്‍ 21നു തുടങ്ങുന്ന മത്സരത്തില്‍ ഡല്‍ഹി രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന മൂന്നാം മത്സരം ഒഡിഷയും മഹാരാഷ്ട്രയും തമ്മിലാണ്. ആദ്യ രണ്ടു ദിവസങ്ങളില്‍ ബാറ്റ്‌സ്മാന്മാരെയും പിന്നീടുള്ള ദിവസങ്ങളില്‍ സ്പിന്നര്‍മാരെയും തുണയ്ക്കുന്ന തരത്തിലാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍, വയനാട്ടിലെ മഞ്ഞ് പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കാനും സാധ്യതയുണ്ട്.
Adjust Story Font
16