Quantcast

ലോകകപ്പിനായി ഖത്തറൊരുക്കുന്ന അത്ഭുതങ്ങള്‍

MediaOne Logo

Subin

  • Published:

    22 April 2018 6:51 PM GMT

ലോകകപ്പിനായി ഖത്തറൊരുക്കുന്ന അത്ഭുതങ്ങള്‍
X

ലോകകപ്പിനായി ഖത്തറൊരുക്കുന്ന അത്ഭുതങ്ങള്‍

പ്രധാന സ്‌റ്റേഡിയങ്ങളിലൊന്നായ അല്‍ ഷമാല്‍ സ്‌റ്റേഡിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഖത്തറിന്റെ പരമ്പാഗത യാത്രാബോട്ടിന്റെ ആകൃതിയിലാണ്. കടല്‍ മാര്‍ഗം മാത്രമെ ഈ സ്‌റ്റേഡിയത്തിലേക്കെത്താന്‍ കഴിയൂ. 

നയതന്ത്രപ്രതിസന്ധിക്കിടയിലും ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ തകൃതിയാണ് നടക്കുകയാണ് ഖത്തറില്‍. മനോഹരങ്ങളായ ആറ് പുതിയ സ്‌റ്റേഡിയങ്ങളാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. മൂന്ന് സ്‌റ്റേഡിയങ്ങള്‍ നവീകരിക്കും

ജിസിസിയില്‍ ഒറ്റപ്പെടലിന്റെ പ്രയാസം അനുഭവിക്കുമ്പോഴും ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള ഖത്തറിന്റെ കാത്തിരിപ്പിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. മനോഹരങ്ങളായ ഒമ്പത് സ്‌റ്റേഡിയങ്ങളാണ് 2022ലെ ലോകകപ്പ് ഫുട്‌ബോളിനായി രാജ്യത്ത് ഒരുങ്ങുന്നത്. ഏഴ് പുതിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ നിലവിലുള്ള മൂന്നെണ്ണം നവീകരിക്കുകയുമാണ് പദ്ധതി.

കണ്ണഞ്ചിപ്പിക്കുന്ന രൂപകല്‍പ്പനയാണ് ഖത്തര്‍ സ്‌റ്റേഡിയങ്ങളെ വേറിട്ടതാക്കുന്നത്. പ്രധാന സ്‌റ്റേഡിയങ്ങളിലൊന്നായ അല്‍ ഷമാല്‍ സ്‌റ്റേഡിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഖത്തറിന്റെ പരമ്പാഗത യാത്രാബോട്ടിന്റെ ആകൃതിയിലാണ്. കടല്‍ മാര്‍ഗം മാത്രമെ ഈ സ്‌റ്റേഡിയത്തിലേക്കെത്താന്‍ കഴിയൂ.

ശംഖിന്റെ ആകൃതിയിലാണ് അല്‍ഖോര്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്.

അല്‍ ഖറാഫാ സ്‌റ്റേഡിയം മുഴുവന്‍ രാജ്യങ്ങളുടെയും പതാകയിലെ നിറങ്ങള്‍ ചേര്‍ത്താണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്

അല്‍ വഖ്‌റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ സ്‌റ്റേഡിയവും അല്‍ റയ്യാന്‍ സ്‌റ്റേഡിയവുമെല്ലാം രൂപകല്‍പ്പനയില്‍ അമ്പരപ്പിക്കുന്നതാണ്. അല്‍ വഖ്‌റ ഫുട്‌ബോള്‍ ടീമിന്റെ 20000 പേരെ ഉള്‍ക്കൊണ്ടിരുന്ന സ്റ്റേഡിയത്തിനടുത്താണ് 45120 പേരെ ഉള്‍ക്കൊള്ളുന്ന പുതിയ സ്റ്റേഡിയം പണിയുന്നത്. അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ പുറംഭാഗം വലിയൊരു സ്‌ക്രീന്‍ പോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ്. പരസ്യങ്ങളും മറ്റും കാണിക്കാനാണ് ഇതുപയോഗിക്കുക.

2021ഓട് കൂടിത്തന്നെ സ്‌റ്റേഡിയത്തിന്റെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയാക്കാനാണ് ഖത്തറിന്റെ പദ്ധതി.

TAGS :

Next Story