കഴുത്തറക്കുമെന്ന് ഫ്ലിന്‍റോഫ്, യുവരാജ് മറുപടി പറഞ്ഞത് ആറ് സിക്സറുകളിലൂടെ
കഴുത്തറക്കുമെന്ന് ഫ്ലിന്‍റോഫ്, യുവരാജ് മറുപടി പറഞ്ഞത് ആറ് സിക്സറുകളിലൂടെ
തൊട്ടുമുമ്പുള്ള ഓവറില്‍ യുവരാജിന്‍റെ ബാറ്റിങ് പരിതാപകരമായിരുന്നുവെന്നും താനായിരുന്നെങ്കില്‍ രണ്ട് ബൌണ്ടറിയെങ്കിലും നേടുമായിരുന്നുവെന്നുമായിരുന്നു ഫ്രെഡിയുടെ പരിഹാസം.....
പ്രഥമ ട്വന്‍റി20 ലോകകപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക സ്റ്റുവര്‍ട്ട് ബോര്‍ഡിന്‍റെ ഒരോവറില്‍ എണ്ണം പറഞ്ഞ ആറ് സിക്സറുകള്‍ക്ക് പായിച്ച യുവരാജ് സിങിനെയാണ്. ചരിത്രം കുറിച്ച ആ പ്രകടനത്തിന് യുവിയെ പ്രേരിപ്പിച്ചത് ഇംഗ്ലണ്ട് ടീമിലെ മറ്റൊരു താരവുമായി നടന്ന വാക്പോരാണ്. ആന്‍ഡ്രു ഫ്ലിന്‍റോഫിന്‍റെ ഭാഗത്തു നിന്നുണ്ടായ ആ പ്രകോപനത്തിന്‍റെ സത്യാവസ്ഥ ആദ്യമായി യുവി വെളിപ്പെടുത്തി.
പ്രശ്നങ്ങള്‍ തുടങ്ങിയത് ഫ്ലിന്‍റോഫായിരുന്നുവെന്ന് യുവരാജ് സ്റ്റാര്‍ വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പതിനെട്ടാം ഓവറിലായിരുന്നു ബ്രോഡിനെതിരെയുള്ള സിക്സര്‍ മഴ. ഈ ഓവര്‍ തുടങ്ങുന്നതിന് മുമ്പ് യുവരാജിനടുത്തെത്തിയ ഫ്ലിന്‍റോഫ് ഇന്ത്യന്‍ താരത്തിന്‍റെ പ്രകടനത്തെ കാര്യമായി പരിഹസിച്ചു. തൊട്ടുമുമ്പുള്ള ഓവറില്‍ യുവരാജിന്‍റെ ബാറ്റിങ് പരിതാപകരമായിരുന്നുവെന്നും താനായിരുന്നെങ്കില്‍ രണ്ട് ബൌണ്ടറിയെങ്കിലും നേടുമായിരുന്നുവെന്നുമായിരുന്നു ഫ്രെഡിയുടെ പരിഹാസം. അസഭ്യത്തോടെയായിരുന്നു തന്‍റെ മറുപടി എന്ന് യുവരാജ് സമ്മതിക്കുന്നു.
നീ പറഞ്ഞത് എന്താണെന്ന് ഞാന്‍ കേട്ടതായി അറിയിച്ച ഫ്ലിന്‍റോഫ് യുവിയോട് തല അറുത്തു മാറ്റുമെന്ന് ഭീഷണിപ്പെടുത്തി. ബാറ്റുയര്‍ത്തി ഇതുകൊണ്ട് അടിക്കുമെന്നായിരുന്നു തന്‍റെ മറുപടി എന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
ചൂടേറിയ ഈ വാഗ്വാദം തനിക്ക് ആവേശം പകര്‍ന്നതായും ബ്രോഡിനെ അടിച്ചുപരത്താന്‍ ഇത് സഹായകരമായെന്നും സമ്മതിച്ച യുവി ഇത്തരം അവസരങ്ങളില്‍ കളി ചിലപ്പോള്‍ നമുക്ക് അനുകൂലമായേക്കുമെന്നും എന്നാല്‍ ചിലപ്പോള്‍ എതിരായി മാറുമെന്നും ചൂണ്ടിക്കാട്ടി.
Adjust Story Font
16