കറുപ്പണിഞ്ഞ്, ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാമങ്കത്തിനിറങ്ങും
കറുപ്പണിഞ്ഞ്, ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാമങ്കത്തിനിറങ്ങും
മഞ്ഞ ജഴ്സിക്ക് പകരം പുതിയ കറുപ്പ് നിറത്തിലുള്ള എവേ ജഴ്സിയിലാകും ഇന്ന് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുക
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിനിറങ്ങും. ആദ്യ എവേ മാച്ചില്‍ ഗോവ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് അവരുടെ മൈതാനത്ത് നേരിടുന്നത്.
നാട്ടില്‍ നടന്ന മൂന്ന് കളികളിലും വിജയിക്കാനാവാതെ പരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ആദ്യ ജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. അതേസമയം മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ച ഗോവ മികച്ച ഫോമിലാണ്. മഞ്ഞ ജഴ്സിക്ക് പകരം പുതിയ കറുപ്പ് നിറത്തിലുള്ള എവേ ജഴ്സിയിലാകും ഇന്ന് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുക. രാത്രി എട്ട് മണിക്കാണ് മത്സരം.
Next Story
Adjust Story Font
16