ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയും പാകിസ്താനും മരണഗ്രൂപ്പില്‍; ഐസിസിക്ക് ചില ലക്ഷ്യങ്ങളുണ്ട്...
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയും പാകിസ്താനും മരണഗ്രൂപ്പില്‍; ഐസിസിക്ക് ചില ലക്ഷ്യങ്ങളുണ്ട്...
ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ചാമ്പ്യന്‍സ് ട്രോഫി വിജയിപ്പിക്കാനാണെന്ന് ഐസിസി.
ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ചാമ്പ്യന്‍സ് ട്രോഫി വിജയിപ്പിക്കാനാണെന്ന് ഐസിസി. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുണ്ടാകുന്ന മത്സരത്തിലെ പരസ്യലാഭം പ്രതീക്ഷിച്ചാണ് തീരുമാനമെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാഡ്സണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയെയും പാകിസ്താനെയും ബോധപൂര്‍വം ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സണിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ദിനപ്പത്രമായ ദി ടെലഗ്രാഫാണ് ഡേവ് റിച്ചാര്‍ഡ്സണെ ഉദ്ദരിച്ച് വിവരം പുറത്തുവിട്ടത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിനെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നും ലോകമെങ്ങുമുള്ള കായിക പ്രേമികള്‍ ഇതിനുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നും റിച്ചാര്‍ഡ്സണ്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളതാണ് ഇന്ത്യാ-പാക് മത്സരം.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യയും പാകിസ്താനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും മത്സരത്തിന് അരങ്ങൊരുക്കാന്‍ 2019 ലെ ഏകദിന ലോകകപ്പ് 10 ടീമുകളുടെ റൌണ്ട് റോബിന്‍ ഘടനയിലാക്കിയെന്ന ആരോപണത്തിന് പിറകെയാണ് റിച്ചാര്‍ഡ്സണിന്റെ വെളിപ്പെടുത്തല്‍.
Adjust Story Font
16