11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ബൌളിങിന്‍റെ അമരത്ത് ഒരു ലെഗ്സ്പിന്നര്‍
11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ബൌളിങിന്‍റെ അമരത്ത് ഒരു ലെഗ്സ്പിന്നര്‍
പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും സ്പിന്നര്‍മാര്‍ എന്ന അപൂര്‍വ്വതക്കും ഇതോടെ വഴിതെളിഞ്ഞു.
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെ സ്പിന്‍ വലയില്‍ കുരുക്കിയ പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ മറ്റൊരു അപൂര്‍വ്വ നേട്ടത്തിനും ഉടമായി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൌളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ് യാസിര്‍ ചുവടുവച്ച് കയറിയത്. നീണ്ട 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഒരു ലെഗ് സ്പിന്നര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2005ല്‍ സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണാണ് അവസാനമായി ഈ സ്ഥാനം അലങ്കരിച്ച ലെഗ് സ്പിന്നര്‍. ഇംഗ്ലണ്ടിന്‍റെ പേസ് ബൌളിങിന്‍റെ കുന്തമുനയായ ജെയിംസ് ആന്‍ഡേഴ്സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യാസിര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ രവിചന്ദ്രര്‍ അശ്വിനാണ് പട്ടികയിലെ രണ്ടാമന്‍. പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും സ്പിന്നര്‍മാര്‍ എന്ന അപൂര്‍വ്വതക്കും ഇതോടെ വഴിതെളിഞ്ഞു.
13 ടെസ്റ്റുകളില്‍ നിന്നും 86 ഇരകളാണ് യാസിറിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ ടെസ്റ്റില്‍ അതിവേഗ 100 വിക്കറ്റ് എന്ന റെക്കോഡിന് യാസിര്‍ ഉടമകയാകാനുള്ള സാധ്യതകള്‍ തുലോം ശക്തമാണ്. 120 വര്‍ഷത്തെ പഴക്കമുള്ളതാണ് നിലവിലുള്ള റെക്കോഡ്. 16 മത്സരങ്ങളില്‍ നിന്നും നൂറ് ഇരകളെ സ്വന്തമാക്കി ഇംഗ്ലണ്ടിന്‍റെ ജോര്‍ജ് ലോമാന്‍റെ പേരിലാണ് ആ റെക്കോഡ്. 1896ലായിരുന്നു ലോമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
Adjust Story Font
16