റിഷബ് പന്ത് ഡല്‍ഹി നായകന്‍
റിഷബ് പന്ത് ഡല്‍ഹി നായകന്‍
മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിന് പകരക്കാരനായാണ് 19കാരനായ റിഷബ് നായക സ്ഥാനത്ത് എത്തുന്നത്. ഭാവി കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും നായക പദവിയില്‍ റിഷബിന് തണലാകാന്‍ ഗൌതം...
കൌമാര പ്രതിഭ റിഷബ് പന്തിനെ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിനുള്ള ഡല്‍ഹി ടീമിന്‍റെ നായകനായി പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിന് പകരക്കാരനായാണ് 19കാരനായ റിഷബ് നായക സ്ഥാനത്ത് എത്തുന്നത്. ഭാവി കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും നായക പദവിയില്‍ റിഷബിന് തണലാകാന്‍ ഗൌതം ഗംഭീറുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് കഴിയുമെന്നും സെലക്ടര്‍മാരായ അതുല്‍ വാസന്‍, നിഖില്‍ ചോപ്ര, റോബിന്‍ സിങ് എന്നിവര്‍ പറഞ്ഞു. നെഹ്‍റ, ഇശാന്ത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് പുറമെ ഉന്‍മുക്ത് ചന്ദും അടങ്ങുന്നതാണ് ഡല്‍ഹി ടീം. നായക സ്ഥാനം ഇല്ലാതാകുന്നതോടെ ബാറ്റ്സ്മാനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗംഭീറിന് കഴിയുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ.
ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരന്പരയിലെ അവസാന മത്സരത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റിഷബ് കഴിഞ്ഞ രഞ്ജി സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 972 റണ്‍സ് നേടി സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Adjust Story Font
16