ആമിര്‍ ടെസ്റ്റ് രംഗത്തേക്ക് തിരിച്ചെത്തുന്നു
ആമിര്‍ ടെസ്റ്റ് രംഗത്തേക്ക് തിരിച്ചെത്തുന്നു
വിസ ലഭിക്കുന്നതിന് തടസമോ പരിക്കോ അലട്ടിയിട്ടില്ലെങ്കില്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ ബൌളിങിന് ആമിര്‍ തുടക്കം കുറിക്കുമെന്ന് ഉറപ്പാണ്......
ഒത്തുകളി വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട് വിലക്ക് നേരിട്ട പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ടെസ്റ്റ് രംഗത്തേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമില്‍ ആമിറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസ ലഭിക്കുന്നതിന് തടസമോ പരിക്കോ അലട്ടിയിട്ടില്ലെങ്കില്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ ബൌളിങിന് ആമിര്‍ തുടക്കം കുറിക്കുമെന്ന് ഉറപ്പാണ്.
2010ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഒത്തുകളി വിവാദത്തിന് ഇടയായ സംഭവം. ലോര്‍ഡ്സ് ടെസ്റ്റില്‍ പണം വാങ്ങി ബോധപൂര്‍വ്വം നോ ബോള്‍ എറിഞ്ഞ കുറ്റത്തില്‍ ആമിറും അന്നത്തെ നായകന്‍ സല്‍മാന്‍ ഭട്ടും മറ്റൊരു പേസറായ മുഹമ്മദ് ആസിഫും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് താരങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.
വിലക്കിനു ശേഷം സെപ്റ്റംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആമിര്‍ ഏകദിന , ട്വന്‍റി20 മത്സരങ്ങളില്‍ പാകിസ്താന്‍റെ വിശ്വസ്ത ബൌളറായി മാറി.
Adjust Story Font
16