Quantcast

ബോള്‍ട്ടിന് റിയോ ഒളിംപിക്സ് നഷ്ടമാകുമോ? വ്യാഴാഴ്ച്ച അറിയാം

MediaOne Logo

Subin

  • Published:

    25 April 2018 2:00 AM GMT

ബോള്‍ട്ടിന് റിയോ ഒളിംപിക്സ് നഷ്ടമാകുമോ? വ്യാഴാഴ്ച്ച അറിയാം
X

ബോള്‍ട്ടിന് റിയോ ഒളിംപിക്സ് നഷ്ടമാകുമോ? വ്യാഴാഴ്ച്ച അറിയാം

കഴിഞ്ഞ ദിവസം ജമൈക്കയില്‍ നടത്തിയ ട്രയല്‍സില്‍ പങ്കെടുത്തുവെങ്കിലും പരുക്കിനെ തുടര്‍ന്ന് ബോള്‍ട്ട് പിന്‍മാറുകയായിരുന്നു. ട്രയല്‍സില്‍ പങ്കെടുക്കാതെ ഒളിംപിക് ബര്‍ത്ത് നല്‍കില്ലെന്നാണ് ജമൈക്കന്‍ അത്ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്‍റെ തീരുമാനം

റിയോ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് പങ്കെടുക്കുമോയെന്ന് വ്യാഴാഴ്ച അറിയാം. ട്രയല്‍സില്‍ പങ്കെടുക്കാതെ ഒളിംപിക് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ബോള്‍ട്ടിന്‍റെ അപേക്ഷ ജമൈക്കന്‍ അത്ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്‍ വ്യാഴാഴ്ച പരിഗണിക്കും.

റിയോ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് പങ്കെടുക്കുമോയെന്ന് വ്യാഴാഴ്ച അറിയാം. ട്രയല്‍സില്‍ പങ്കെടുക്കാതെ ഒളിംപിക് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ബോള്‍ട്ടിന്റെ അപേക്ഷ ജമൈക്കന്‍ അത്|ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്‍ വ്യാഴാഴ്ച പരിഗണിക്കും. റിയോ ഒളിംപിക്‌സില്‍ 100, 200, 4 x 100 മീറ്റര്‍ റിലേ എന്നിവയില്‍ പങ്കെടുപ്പിക്കണമെന്നാണ് ബോള്‍ട്ടിന്റെ അപേക്ഷ. ബെയ്ജിംഗ്, ലണ്ടന്‍ ഒളിംപിക്‌സുകളിലെ ഈ ഇനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

കഴിഞ്ഞ ദിവസം ജമൈക്കയില്‍ നടത്തിയ ട്രയല്‍സില്‍ പങ്കെടുത്തുവെങ്കിലും പരുക്കിനെ തുടര്‍ന്ന് ബോള്‍ട്ട് പിന്‍മാറുകയായിരുന്നു. ട്രയല്‍സില്‍ പങ്കെടുക്കാതെ ഒളിംപിക് ബര്‍ത്ത് നല്‍കില്ലെന്നാണ് ജമൈക്കന്‍ അത്ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്‍റെ തീരുമാനം. ഇതേത്തുടര്‍ന്നാണ് പരുക്കേറ്റ തനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ അത്‌ലറ്റിക്‌സ് അഡ്‌മിനിസ്‌ട്രേറ്റീവ് അസോസിയേഷനോട് അപേക്ഷിച്ചത്.

പേശീ വലിവിനെ തുടര്‍ന്നാണ് ജമൈക്കന്‍ നാഷണല്‍ ഒളിംപിക്‌സ്‌ ട്രയല്‍സില്‍നിന്ന് ഉസൈന്‍ ബോള്‍ട്ട് പിന്‍മാറിയത്. എന്നാല്‍ ജൂലൈ 22ന് ലണ്ടനില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ പങ്കെടുത്തു യോഗ്യത നേടി റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഉസൈന്‍ ബോള്‍ട്ട്. തുടര്‍ച്ചയായ മൂന്നു ഒളിംപിക്‌സുകളില്‍ മൂന്നു ഇനങ്ങളില്‍ സ്വര്‍ണം നേടുകയെന്ന അത്യപൂര്‍വ്വ റെക്കോര്‍‍ഡാണ് റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിനെ കാത്തിരിക്കുന്നത്.

TAGS :

Next Story