ഐ ലവ് യു സച്ചിന്...പിണക്കം മറന്ന് കാംബ്ലിയുടെ സ്നേഹനിര്‍ഭരമായ ട്വീറ്റ്
ഐ ലവ് യു സച്ചിന്...പിണക്കം മറന്ന് കാംബ്ലിയുടെ സ്നേഹനിര്‍ഭരമായ ട്വീറ്റ്
പിണക്കം മാറി സച്ചിനോടുള്ള മുഴുവന്‍ സ്നേഹവും പ്രകടിപ്പിക്കുന്നതാണ് ആ ട്വീറ്റെന്നാണ് സച്ചിന് ആരാധകര്‍ പറയുന്നത്
ക്രീസിലെ പോലെ തന്നെ ഹിറ്റായിരുന്നു ജീവിതത്തിലും സച്ചിന്-കാംബ്ലി കൂട്ടുകെട്ട്. സച്ചിന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ചോര്ത്താല് ആദ്യം മനസില്‍ വരുന്നത് വിനോദ് കാംബ്ലിയെയായിരിക്കും. സച്ചിന്റെ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ കാംബ്ലിയോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോ ഫൂട്ടേജും ഡോക്യു ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ചേര്‍ക്കാന്‍ സംവിധായകന് മറന്നില്ല. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണ് കൂട്ടുകാരനായ വിനോദ് കാംബ്ലിക്കും. ചിത്രം കണ്ട ശേഷം കാംബ്ലി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ മറ്റൊരു ചര്‍ച്ച. കാരണം പിണക്കം മാറി സച്ചിനോടുള്ള മുഴുവന്‍ സ്നേഹവും പ്രകടിപ്പിക്കുന്നതാണ് ആ ട്വീറ്റെന്നാണ് സച്ചിന് ആരാധകര്‍ പറയുന്നത്.
പ്രിയപ്പെട്ട മാസ്റ്റര്‍ ബ്ലാസ്റ്റര്‍..ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. ഒപ്പം കാംബ്ലിയുടെ കഴുത്തില്‍ കയ്യിട്ട് പിടിച്ചു നില്ക്കുന്ന സച്ചിനൊപ്പമുള്ള ചിത്രവും സുഹൃത്ത് ഷെയര്‍ ചെയ്തിട്ടുണ്ട് സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ പിണങ്ങിയ ഇരുവരും തമ്മില്‍ ഒരിക്കലും ഇനി ഒന്നിച്ചേക്കാന് സാധ്യതയില്ലെന്ന് വിചാരിച്ചിരിക്കുമ്പോള്‍ സിനിമ റിലീസായതിന്റെ പിറ്റേന്ന് കാംബ്ലി പോസ്റ്റ് ചെയ്ത ട്വീറ്റ് വീണ്ടും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് 1988 ല്‍ സച്ചിനും കാംബ്ലിയും ചേര്‍ന്ന് കുറിച്ച 664 റണ്‍സിന്റെ കൂട്ടുകെട്ട് അക്കാലത്തെ റെക്കോഡായിരുന്നു. പ്ളേയിംഗ് ഇറ്റ് മൈ വേ എന്ന തന്റെ ആത്മകഥയില്‍ സച്ചിന് ഈ കൂട്ടുകെട്ടിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
Adjust Story Font
16