Quantcast

തുടര്‍ച്ചയായി തിരിച്ചടികള്‍; കോച്ചിനെ മാറ്റുമോയെന്ന ചോദ്യത്തിന് ജോക്കോവിച്ചിന്റെ മറുപടി ഇങ്ങനെ...

MediaOne Logo

Alwyn

  • Published:

    26 April 2018 4:28 AM GMT

തുടര്‍ച്ചയായി തിരിച്ചടികള്‍; കോച്ചിനെ മാറ്റുമോയെന്ന ചോദ്യത്തിന് ജോക്കോവിച്ചിന്റെ മറുപടി ഇങ്ങനെ...
X

തുടര്‍ച്ചയായി തിരിച്ചടികള്‍; കോച്ചിനെ മാറ്റുമോയെന്ന ചോദ്യത്തിന് ജോക്കോവിച്ചിന്റെ മറുപടി ഇങ്ങനെ...

വിംബിള്‍ഡ‍ണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് മുന്നോടിയായി മത്സരങ്ങള്‍ കളിക്കണമെന്നും ജോക്കോ പറഞ്ഞു.

ആന്ദ്രെ അഗാസി തന്റെ പരിശീലകനായി തുടരുമെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. വിംബിള്‍ഡ‍ണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് മുന്നോടിയായി മത്സരങ്ങള്‍ കളിക്കണമെന്നും ജോക്കോ പറഞ്ഞു.

ഫ്രഞ്ച് ഓപ്പണ്‍ മുന്നില്‍ കണ്ടായിരുന്നു ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനും യുഎസ് മുന്‍ താരവുമായിരുന്ന ആന്ദ്രെ അഗാസിയെ ജോക്കോവിച്ച് പരിശീലകനാക്കുന്നത്. എന്നാല്‍ റോളണ്ട് ഗാരോസില്‍ അടിതെറ്റിയ ജോക്കോക്ക് രണ്ടാം റാങ്ക് നഷ്ടമാകുകയും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 2011 ന് ശേഷം ആദ്യമായാണ് ജോക്കോ റാങ്കിങ്ങില്‍ പിന്നില്‍ പോകുന്നത്.

തിരിച്ചടികള്‍ക്കെല്ലാം വിംബിള്‍ഡണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. ഇതിന് അഗാസിയുടെ സാന്നിധ്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തനിക്ക് ഏറെ ഗുണം ചെയ്യുമെന്നും ജോക്കോ വ്യക്തമാക്കി. ഈ വര്‍ഷം കളിച്ച 31 മത്സരങ്ങളില്‍ 24 എണ്ണം ജയിക്കുകയും ഏഴെണ്ണം തോല്‍ക്കുകയും ചെയ്തു. ജനുവരിയില്‍ ഖത്തര്‍ ഓപ്പണ്‍ കിരീടം നേടിയതാണ് ആശ്വാസം. ആസ്ട്രേലിയന്‍ ഓപ്പണിലും നിരാശയായിരുന്നു ഫലം. വിംബിള്‍ഡണ്‍ മുന്നോടിയായി ഈസ്റ്റ്ബോണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മത്സരിക്കുകയാണ് ജോക്കോ ഇപ്പോള്‍.

Next Story