കപ്പിനും ചുണ്ടിനും ഇടയ്ക്കു വച്ച് അല്‍ബെനിയക്കാര്‍ക്കു കൈവിട്ടുപോയ സമനില
കപ്പിനും ചുണ്ടിനും ഇടയ്ക്കു വച്ച് അല്‍ബെനിയക്കാര്‍ക്കു കൈവിട്ടുപോയ സമനില
ലോക റാങ്കിങ്ങിലെ നാല്‍പ്പത്തിരണ്ടാം സ്ഥാനക്കാരാണ് അല്‍ബേനിയ. എതിരാളികളായ ഫ്രാന്‍സ് പതിനേഴാമത്, എന്നാല്‍ ഈ അന്തരമൊന്നും ഇവരുടെ ഏറ്റുമുട്ടലില്‍ ഇന്ന് കാണാന്‍ കഴിഞ്ഞില്ലന്നു മാത്രമല്ല 90 മിനിട്ട് നേരവും മുന്‍ലോക, യൂറോപ്യന്‍ ചാമ്പ്യന്മാരെ വിറപ്പിച്ചു വിട്ട പ്രകടനമായിരുന്നു യൂറോയില്‍ ആദ്യം മുഖം കാണിച്ചവരുടെ ഉശിരന്‍ കടന്നു കയറ്റങ്ങള്‍.
അല്‍ബെനിയക്കാര്‍ക്കു എതിരെ കളിക്കുവാന്‍ ഇറങ്ങുന്ന എല്ലാ വമ്പന്‍ ടീമുകളും പറയുന്ന ഒരു കാര്യമുണ്ട്, 'it is very difficult to play against this team' ഇന്ന് കളി കണ്ടവരൊക്കെ പറയും ചെയ്യും അത് ശരിയായിരുന്നുവെന്ന്. ലോക റാങ്കിങ്ങിലെ നാല്‍പ്പത്തിരണ്ടാം സ്ഥാനക്കാരാണ് അല്‍ബേനിയ. എതിരാളികളായ ഫ്രാന്‍സ് പതിനേഴാമത്, എന്നാല്‍ ഈ അന്തരമൊന്നും ഇവരുടെ ഏറ്റുമുട്ടലില്‍ ഇന്ന് കാണാന്‍ കഴിഞ്ഞില്ലന്നു മാത്രമല്ല 90 മിനിട്ട് നേരവും മുന്‍ലോക, യൂറോപ്യന്‍ ചാമ്പ്യന്മാരെ വിറപ്പിച്ചു വിട്ട പ്രകടനമായിരുന്നു യൂറോയില്‍ ആദ്യം മുഖം കാണിച്ചവരുടെ ഉശിരന്‍ കടന്നു കയറ്റങ്ങള്‍.
പോഗ്ബാ, ഗ്രീസ്മാന്‍ എന്നീ സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തി എളുപ്പം വിജയിച്ചുകളയാമെന്ന കോച്ച് ദീദാര്‍ ദിഷാബിന്റെ മോഹം ആദ്യ 45 മിനിട്ടില്‍ തന്നെ അല്‍ബെനിയക്കാര്‍ പരിഹസിച്ചുകൊണ്ട് കണക്കിന് കടന്നാക്രമണങ്ങള്‍ നടത്തി. മാര്‍ഷ്യാല്‍, ജിറോ, പയറ്റ് കൊമാന്‍ എനിവരുടെ ഒത്തിണക്ക ത്തോടെയുള്ള മുന്നേറ്റം ഇരുപാര്‍ശ്വങ്ങളിലൂടെയും പന്ത് കൈമാറി. മിനിട്ടുകളോളം അല്‍ബാനിയന്‍ പ്രതിരോധ നിര വളഞ്ഞു ആക്രമിച്ചപ്പോള്‍, അയേട്ടിയും, ഹാഇസ്സായും മാവ്രായിയും കൂടി പരുക്കാന്‍ അടവുകളോടെ അത് തടഞ്ഞു നിര്‍ത്തി.
ഫ്രാന്‍സിന്റെ പ്രതിരോധ നിര ഇന്ന് തീരെ അശക്തമായിരുന്നു പ്രത്യേകിച്ച് ആദ്യ പകുതിയില്‍. അത് മുതലെടുത്തുകൊണ്ട് സാധിക്കിയും ലെഞാനിയും ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട മുന്നേറ്റങ്ങളുമായി അവിടേക്ക് കടന്നു കയറി. ഇടക്കിടക്കുള്ള അവരുടെ ലോംങ് റേഞ്ച് ഷോട്ടുകള്‍ ഫ്രെഞ്ച് ഗോളി ലോരീസിനെ പരീക്ഷിച്ചു കൊണ്ടുമിരുന്നു. എന്നാല്‍ ആദ്യം ഗോള്‍ ഭീഷണി ഉയര്‍ത്തിയത് ഫ്രഞ്ച് മുന്നേറ്റനിര തന്നെയായിരുന്നു കിങ്ങ്സ്ലീ കോമന്‍ അതിവേഗത്തില്‍ അല്‍ബേനിയന്‍ പ്രതിരോധനിര കടന്നുകൊണ്ടു വന്ന പന്ത് മാര്‍ഷ്യാലിന്റെ തലയില്‍ നിന്ന് ഗോളി ബെരീഷ സാഹസികമായി രക്ഷിച്ചെടുത്തു.
ഇറ്റലിക്കാരന്‍ കോച്ച് ഗിയാനി ഡീ ബിയാസിയില്‍ നിന്ന് കളി പഠിച്ചത് കൊണ്ടായിരിക്കണം പരമ്പരാഗത ഇറ്റാലിയന്‍ ശൈലിയില്‍ അവര്‍ അതിശക്തമായ പ്രതിരോധ നിര തീര്‍ത്ത് ഫ്രഞ്ചുകാരുടെ എല്ലാ മുന്നേറ്റങ്ങളെയും സമര്‍ഥമായി തടഞ്ഞുനിര്‍ത്തിയത്, ഗോള്‍ നേടുവാനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങള്‍ ഒന്നാം പകുതിയില്‍ വിഫലമായപ്പോള്‍ ഒരു അട്ടിമറിയുടെ സാധ്യതയും പ്രതിഫലിച്ചു.
അപകടം മനസിലാക്കിയ ദിഷാബ് രണ്ടാം പാകുതിയില്‍ പോഗ്ബയെയും ഗ്രീസ്മാനെയും മടക്കിക്കൊണ്ടുവന്നത് കളിയുടെ ഗതി മാറ്റി. ജിരോക്ക് പകരം ഗിഗ്‌നാക്ക് കൂടി വന്നതോടെ ഫ്രാന്‍സ് ആക്രമണ ഫുട്‌ബോള്‍ കെട്ടഴിച്ചുവിട്ടു. അല്‍ബേനിയ പൂര്‍ണമായും പ്രതിരോധത്തിലെക്കും.
എന്നിട്ടും ഗോള്‍ മാത്രം വഴിമാറി നിന്നു. ഒടുവില്‍ തൊണ്ണൂറാം മിനിറ്റില്‍ ബെരീഷക്ക് പറ്റിയ ഒരു പിഴവ് മുതലെടുത്ത പരിചയ സമ്പന്നനായ ഗ്രീസ്മാന്‍ ഫ്രാന്‍സിനെ ഒന്നാംതരം ഒരു ഹെഡ്ഡര്‍ ഗോളിലൂടെ മുന്നിലെത്തിച്ചു. അതുവരെ വിശ്വസ്തനായിരുന്ന ഗോളി ബെരെശ്ശക്ക് പറ്റിയ ഒരേ ഒരു പിഴവും ആയിരുന്നത്. ഒടുവില്‍ ഇഞ്ചുറി സമയത്ത് പയറ്റു നേടിയ ഒരു സോളോ ഗോള്‍ കൂടി ആയപ്പോള്‍ അലബെനിയക്കാരുടെ ചെറുത്തു നില്‍പ്പിനു ദുരന്തപൂര്‍ണ്ണമായ അന്ത്യവും.
ഒരുപാട് വിയര്‍ത്ത ശേഷമാണ് യൂറോയില്‍ ആദ്യമായി മത്സരിക്കുന്ന അല്‍ബെനിയക്കാരെ വിഖ്യാതരായ ലെ ബ്ലൂസിനു മറികടക്കാനായത് അല്‍ബേനിയക്കാര്‍ അമിതമായ ചെറുത്തു നില്‍പ്പിനു ശ്രമിക്കാതെ കോംബിനേഷന്‍ ഫുട്‌ബോള്‍ കളിചിരുന്നുവെങ്കില്‍ ഇന്ന് കഥ വേറെ അകുമായിരുന്നു.
Adjust Story Font
16