Quantcast

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ചിരഞ്‌ജീവിയും നാഗാര്‍ജുനയും

MediaOne Logo

admin

  • Published:

    28 April 2018 2:38 PM GMT

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ചിരഞ്‌ജീവിയും നാഗാര്‍ജുനയും
X

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ചിരഞ്‌ജീവിയും നാഗാര്‍ജുനയും

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്‌ത ഉടമസ്‌ഥാവകാശത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്‌.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ക്ലബ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമകളാകാന്‍ തെലങ്കു നടന്മാരായ ചിരഞ്‌ജീവിയും നാഗാര്‍ജുനയും.
ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്‌ത ഉടമസ്‌ഥാവകാശത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്‌. എന്നാല്‍ ഇപ്പോള്‍ പി.വി.പി. ഗ്രൂപ്പ്‌ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ ഇടപെട്ടാണ്‌ ദക്ഷിന്ത്യേയിലെ രണ്ടു മിന്നുംതാരങ്ങളെ ക്ലബിന്റെ അമരത്തേക്ക്‌ എത്തിച്ചത്‌.
ഇതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സച്ചിന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആദ്യ സീസണിനു ശേഷമാണ് പി.വി.പി ഗ്രൂപ്പ് ടീമിലുള്ള ഗ്രൂപ്പ് വിറ്റഴിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പി.വി.പി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്‍‍ലൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‍സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്.

TAGS :

Next Story