Quantcast

നോ ബോള്‍ വിളിച്ചതിന് അമ്പയറുടെ സഹോദരിയെ വിഷം കൊടുത്തു കൊന്നു

MediaOne Logo

admin

  • Published:

    28 April 2018 3:16 PM GMT

നോ ബോള്‍ വിളിച്ചതിന് അമ്പയറുടെ സഹോദരിയെ വിഷം കൊടുത്തു കൊന്നു
X

നോ ബോള്‍ വിളിച്ചതിന് അമ്പയറുടെ സഹോദരിയെ വിഷം കൊടുത്തു കൊന്നു

മെയ് 14 മുതല്‍ 30 വരെ നടന്ന ജെ.പി.എല്ലില്‍ 28 ന് നടന്ന മത്സരത്തോടനുബന്ധിച്ചാണ് ക്രൂരമായ കൃത്യം അരങ്ങേറിയത്.

ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശിലെ ജരാരാ പ്രീമിയര്‍ ലീഗ് എന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് സംഭവം. അമ്പയര്‍ നിന്ന രാജ്കുമാര്‍ എന്നയാളുടെ സഹോദരിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പൂജയാണ് കൊല്ലപ്പെട്ടത്. മെയ് 14 മുതല്‍ 30 വരെ നടന്ന ജെ.പി.എല്ലില്‍ 28 ന് നടന്ന മത്സരത്തോടനുബന്ധിച്ചാണ് ക്രൂരമായ കൃത്യം അരങ്ങേറിയത്. ജറാറാ ക്രിക്കറ്റ് ക്ലബും ബാരികി ക്രിക്കറ്റ് കല്‍ബ്ബും തമ്മില്‍ നടന്ന മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് അമ്പയര്‍ രാജ്കുമാര്‍ നോ ബോള്‍ വിളിച്ചു. ഇതിനെതിരെ സന്ദീപ് പാല്‍ എന്ന കളിക്കാരന്‍ രംഗത്ത് വരികയും തീരുമാനം തിരുത്താന്‍ അമ്പയറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിസമ്മതമറിയിച്ച കുമാറിനെ കളിക്കാര്‍ ഭീഷണിപ്പെടുത്തി. കനത്ത വില കൊടുക്കേണ്ടി വരുമെന്നും ചിലപ്പോള്‍ കുടുംബത്തിലെ ഒരാളെ തന്നെ നഷ്ടമാകുമെന്നും ഭീഷണിപ്പെടുത്തി.

പിറ്റേന്ന് വീട്ടുകാര്‍ കളികാണാന്‍ പോയ സമയത്ത് സന്ദീപ് പാല്‍ കുമാറിന്റെ സഹോദരി 15 കാരി പൂജയെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു പോയി ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി. പാലിനെ ദീര്‍ഘകാലമായി അറിയാവുന്നതിനാല്‍ അവര്‍ സംശയിച്ചുമില്ല. കുടിച്ച ഉടന്‍ പൂജ കുഴഞ്ഞു വീണു. തുടര്‍ന്ന് നാലുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൂജ അവിടെവെച്ച് മരിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വിഷപാനീയം കുടിച്ച മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.

TAGS :

Next Story