Quantcast

ഐഎസ്എല്ലിന് ഗോള്‍രഹിത സമനിലയോടെ തുടക്കം

MediaOne Logo

Subin

  • Published:

    29 April 2018 8:33 PM GMT

ഐഎസ്എല്ലിന് ഗോള്‍രഹിത സമനിലയോടെ തുടക്കം
X

ഐഎസ്എല്ലിന് ഗോള്‍രഹിത സമനിലയോടെ തുടക്കം

സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത മഞ്ഞപ്പടയുടെ കരുത്തിലും ഗോള്‍ കണ്ടെത്തുന്നതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണ്‍ ഉദ്ഘാടന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം ഇരമ്പിയാര്‍ത്ത മഞ്ഞപ്പടയുടെ കരുത്തിലും ഗോള്‍ കണ്ടെത്തുന്നതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു. സല്‍മാന്‍ഖാനും കത്രീന കൈഫും മമ്മൂട്ടിയും സച്ചിനും ഉള്‍പ്പടെ താരസമ്പന്നമായ ഉദ്ഘാടന ചടങ്ങിനൊടുവില്‍ രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിച്ചത്.

മഞ്ഞക്കടലായി ആര്‍ത്തിരമ്പിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകപ്പടക്കു നടുവില്‍ ഭയമില്ലാതെയാണ് അമ്ര ടീം കൊല്‍ക്കത്ത കളി തുടങ്ങിയത്. ആദ്യ മിനുറ്റുകള്‍ക്ക് ശേഷം മത്സരത്തിന്റെ നിയന്ത്രണം കൊല്‍ക്കത്ത ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പന്ത്രണ്ടാം മിനുറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റാച്ചുക്കയെ പരീക്ഷിച്ച ഷോട്ടുതിര്‍ക്കാന്‍ കൊല്‍ക്കത്തയുടെ ഹിതേഷ് ശര്‍മ്മക്കായി. മധ്യനിരക്കാരന്‍ ഹിതേഷിന്റെ വലം കാലന്‍ അടി ജിങ്കന്റെ പ്രതിരോധമെത്തും മുമ്പേ ഗോള്‍ വല ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റാച്ചുബ്ക കുത്തിയകറ്റി. പിന്നീട് ഇടവിട്ട ആക്രമണങ്ങള്‍ നടത്താനും അവര്‍ക്കായി.

പതിയെ ചൂടുപിടിച്ച ബ്ലാസ്‌റ്റേഴ്‌സ് നിര ആദ്യ പകുതിയില്‍ അവസാന മിനുറ്റുകളിലാണ് സുന്ദര നീക്കങ്ങള്‍ ഏറെയും നടത്തിയത്. നാല്‍പ്പത്തിനാലാം മിനുറ്റില്‍ അമ്രടീം കൊല്‍ക്കത്തയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നിനു പിറകെ മറ്റൊന്നായി വന്ന ക്രോസുകളില്‍ ഉലഞ്ഞു. എന്നാല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കുന്നതില്‍ അമ്ര ടീം കൊല്‍ക്കത്ത വിജയിച്ചു.

A piledriver by @ckvineeth, but Debjit was up to it!

Watch it LIVE on @hotstartweets: https://t.co/kuMUvsEazL
JioTV users can watch it LIVE on the app. #ISLMoments #KERKOL #LetsFootball pic.twitter.com/rgqRjTYsKk

— Indian Super League (@IndSuperLeague) November 17, 2017

മത്സരത്തിന്റെ അമ്പത്തിയൊന്നാം മിനുറ്റില്‍ സികെ വിനീത് ഒന്നാന്തരമൊരു ഗോള്‍ ശ്രമം ബ്ലാസ്‌റ്റേഴ്‌സിനായി നടത്തി. പെകൂസണിന്റെ ക്രോസ് കാലില്‍ പിടിച്ചെടുത്ത് വിനീത് ഇടംകാല്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ മൈതാനത്തോട് തൊട്ടുരുമ്മി പറന്ന പന്ത് കൊല്‍ക്കത്ത ഗോളി കുത്തിയകറ്റി. പെകൂസന്റെ കാലിലേക്ക് പന്ത് ലഭിച്ചെങ്കിലും ലക്ഷ്യം തെറ്റിയ അടിയായിരുന്നു ഫലം.

The final whistle has gone! @KeralaBlasters and @WorldATK shake hands 🤝 and play out a goalless draw. #LetsFootball #HeroISL #KERKOL pic.twitter.com/Radhx4Jjd6

— Indian Super League (@IndSuperLeague) November 17, 2017

മത്സരത്തിന്റെ എഴുപത്തൊന്നാം മിനുറ്റില്‍ ഗോളിനോട് ഏറ്റവും അടുത്ത അവസരമാണ് കൊല്‍ക്കത്തക്ക് ലഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വല അതുവരെ കാത്ത ഗോളിയേയും കടന്ന് പെകുസന്റെ ഷോട്ട് പോയപ്പോള്‍ ഒരു നിമിഷം കാണികളൊന്നാകെ തലയില്‍ കൈവച്ചു. എന്നാല്‍ പോസ്റ്റ് രക്ഷകനായതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടത്. പോസ്റ്റില്‍ തട്ടി മൂന്ന് കൊല്‍ക്കത്ത താരങ്ങള്‍ക്കിടയിലേക്ക് പന്ത് വന്നിട്ടും ഗോളാകാതെ രക്ഷപ്പെട്ടത് മഞ്ഞപ്പടയുടെ ഭാഗ്യമൊന്നുകൊണ്ട് മാത്രമായിരുന്നു. അവസാന മിനുറ്റുകളില്‍ ഗോള്‍ വഴങ്ങാതിരിക്കാനായി കളിയുടെ വേഗത ഇരു ടീമുകളും കുറച്ചതോടെ മത്സരം വിരസമായി മാറി.

മത്സരത്തിന്‍റെ 60 ശതമാനം സമയവും കൊല്‍ക്കത്തയുടെ വരുതിയിലായിരുന്നു പന്ത്. നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് അരങ്ങേറാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നം മികച്ച കളിയിലൂടെ കൊല്‍ക്കത്ത തകര്‍ത്തു. ഗോളി റാച്ചുക്കയും ഗോള്‍ പോസ്റ്റിന്‍റെ രൂപത്തിലുള്ള ഭാഗ്യവുമാണ് തോല്‍വിയില്‍ നിന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. 37000ത്തില്‍ പരം കാണികളുടെ പിന്തുണയില്‍ കളിച്ചിട്ടും ഗോള്‍ നേടാനോ ജയിക്കാനോ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. എവേ മാച്ചില്‍ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കാര്യം കൂടുതല്‍ പരുങ്ങലിലാകും.

TAGS :

Next Story