സ്വർണനേട്ടത്തിൽ ഡബിൾ തികച്ച് നാല് താരങ്ങള്‍
സ്വർണനേട്ടത്തിൽ ഡബിൾ തികച്ച് നാല് താരങ്ങള്‍
അനുമോൾ തമ്പി, കെ എം ശ്രീകാന്ത്, അനന്തു വിജയൻ, അലക്സ് പി തങ്കച്ചൻ എന്നിവരാണ് ഇരട്ട സ്വർണം സ്വന്തമാക്കിയത്
നാല് താരങ്ങളാണ് മീറ്റിൽ ഇതുവരെ സ്വർണ നേട്ടത്തിൽ ഡബിൾ തികച്ചത്. അനുമോൾ തമ്പി, കെ എം ശ്രീകാന്ത്, അനന്തു വിജയൻ, അലക്സ് പി തങ്കച്ചൻ എന്നിവരാണ് ഇരട്ട സ്വർണം സ്വന്തമാക്കിയത്. മീറ്റിന്റെ സുവർണ താരങ്ങളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മെഡൽ ജേതാക്കൾ പ്രതികരിച്ചു.
കോതമംഗലം മാർ ബേസിലിലെ അനുമോൾ തമ്പി, എറണാകുളം മണീട് സ്കൂളിലെ കെ എം ശ്രീകാന്ത്, ഇരവിപേരൂർ സെന്റ് ജോൺസ് സ്ക്കുളിലെ അനന്തു വിജയൻ, കോതമംഗലം സെന്റ് ജോർജിന്റെ അലക്സ് പി തങ്കച്ചൻ എന്നിവരാണ് മീറ്റിൽ ഡബിൾ പൂർത്തിയാക്കിയത്. മീറ്റിൽ ട്രിപ്പിൾ തികയ്ക്കാനുള്ള ശ്രമത്തിലാണ് താരങ്ങൾ.
കോതമംഗലം മാർ ബേസിലിന്റെ ദീർഘദൂര താരം അനുമോൾ തമ്പിയാണ് ഈ മീറ്റിലെ ആദ്യ ഡബിൾ സ്വർണ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 5000 മീറ്ററിലും 3000 മീറ്ററിലാണ് അനുമോൾ സ്വർണമണിഞ്ഞ്. ജൂനിയർ ആൺകുട്ടികളുടെ ജംപിങ്ങ് പിറ്റിൽ നിന്നാണ് രണ്ടാം ഡബിൾ പിറന്നത്. ലോങ്ങ് ജമ്പിൽ മീറ്റ് റെക്കോഡ് മറികടന്ന കെ എം ശ്രീകാന്താണ് രണ്ടാം ഡബിൾ സ്വർണ നേട്ടം സ്വന്തമാക്കിയത്.
സീനിയർ ആൺകുട്ടികളുടെ ത്രോയിനത്തിലാണ് അടുത്ത ഡബിൾ നേട്ടം പറന്നത് ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും അലക്സ് സ്വർണം നേടി. 400 മീറ്റർ ഓട്ടം, ഹഡിൽസ് എന്നിവയിൽ സ്വർണമണിഞ്ഞാണ് അനന്തു പട്ടികയിൽ നാലാമനായത്.
Adjust Story Font
16