റണ്‍ വരള്‍ച്ച; അത്ഭുത ബാലന്‍ പ്രണവ് ധണ്ഡവാഡെ കളി നിര്‍ത്തി
റണ്‍ വരള്‍ച്ച; അത്ഭുത ബാലന്‍ പ്രണവ് ധണ്ഡവാഡെ കളി നിര്‍ത്തി
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രണവിന് ഫോം കണ്ടെത്താനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സ്കോളര്‍ഷിപ്പ് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ പ്രശാന്ത് ദണ്ഡവാഡെ
ഒരു ഇന്നിങ്സില്‍ ആയിരം റണ്‍ അടിച്ചെടുത്ത് ചരിത്രം കുറിച്ച മുംബൈയുടെ അത്ഭുത ബാലന്‍ പ്രണവ് ധണ്ഡവാഡെ ക്രിക്കറ്റ് കളി അവസാനിപ്പിച്ചു. മോശം ഫോം തുടര്‍ക്കഥയായതോടെയാണ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള തീരുമാനം. 2016ല്‍ ഒരു അണ്ടര്‍-16 സ്കൂള്‍ മത്സരത്തിലാണ് 1009 റണ്‍സെടുത്ത് പ്രണവ് ശ്രദ്ധ നേടിയത്. പ്രണവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അനുവദിച്ചിട്ടുള്ള പ്രതിമാസ സ്കോളര്‍ഷിപ്പായ 10,000 രൂപ സ്വീകരിക്കുന്നത് തുടരേണ്ടതില്ലെന്ന തീരുമാനം പിതാവ് പ്രശാന്ത് ദണ്ഡവാഡെ രേഖാമൂലം എംസിഎയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രണവിന് ഫോം കണ്ടെത്താനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സ്കോളര്‍ഷിപ്പ് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ പ്രശാന്ത് ദണ്ഡവാഡെ ചൂണ്ടിക്കാട്ടി.
മോശം ഫോമിനെ തുടര്‍ന്ന് പ്രണവിനെ മുംബൈ അണ്ടര്‍-16 ടീമില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. പരിശീലനത്തിന് പ്രണവിന് നെറ്റ്സ് അനുവദിക്കുന്നത് എയര്‍ ഇന്ത്യയും ദാദര്‍ യൂണിയനും നിര്‍ത്തുകയും ചെയ്തു. മോശം ഫോമില്‍ നിന്ന് കരകയറാനായി രാഹുല്‍ ദ്രാവിഡിനെ ബംഗളൂരുവിലെത്തി നേരില്‍ സന്ദര്‍ശിച്ചെങ്കിലും പ്രണവിന് ഇത് കാര്യമായ ഗുണമൊന്നും ചെയ്തില്ല. അമിതമായ മാധ്യമ ശ്രദ്ധയാണ് പ്രണവിന് വിനയായതെന്ന് പരിശീലകന്‍ മോബിന്‍ ഷെയിഖ് പറഞ്ഞു.
Adjust Story Font
16