സഞ്ജു വി.സാംസൺ സ്പോര്‍ട്സ് അക്കാദമി തുടങ്ങുന്നു
സഞ്ജു വി.സാംസൺ സ്പോര്‍ട്സ് അക്കാദമി തുടങ്ങുന്നു
ക്രിക്കറ്റിന് പുറമേ ഫുട്ബോളിലും മികച്ച താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജു പറഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി.സാംസൺ തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്പോര്‍ട്സ് അക്കാദമി തുടങ്ങുന്നു. ക്രിക്കറ്റിന് പുറമേ ഫുട്ബോളിലും മികച്ച താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജു പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തായിരുന്നു അക്കാദമിയുടെ പ്രഖ്യാപനം.
രാജ്യത്തെ മികച്ച യുവ ക്രിക്കറ്റ് താരങ്ങളിലൊരാൾ. ദേശീയ തലത്തിൽ മലയാളത്തിന്റെ മുഖം. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ തയ്യാറെടുക്കന്നതിനൊപ്പം തന്റെ വഴിയിൽ നടന്നെത്താൻ കൊതിക്കുന്ന കൊച്ചു കളിക്കാർക്ക് വഴികാണിച്ചു കൊടുക്കാനുള്ള ശ്രമമാണ് സഞ്ജുവിന് ഈ അക്കാദമി. തീരദേശ മേഖല മനസിൽ കണ്ടാണ് ഫുട്ബോളിനും പ്രാധാന്യം നൽകുന്നത്. അണ്ടർ 13 കുട്ടികൾക്കാകും റസിഡൻഷ്യൽ അക്കാദമിയിൽ പരിശീലനം. ഈ മധ്യവേനൽ അവധിയോടെ തുടങ്ങാനാണ് പദ്ധതി.
Adjust Story Font
16