ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരള മത്സരിക്കുന്നതിനെ ചൊല്ലി തര്‍ക്കം
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരള മത്സരിക്കുന്നതിനെ ചൊല്ലി തര്‍ക്കം
ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനായി കേരളത്തെ പ്രതിനിധീകരിച്ച് 2 ടീമുകള്‍ വന്നതാണ് തര്‍ക്കത്തിന് വഴിവെച്ചത്
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം മത്സരിക്കുന്നതിനെചൊല്ലി തര്‍ക്കം. ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനായി കേരളത്തെ പ്രതിനിധീകരിച്ച് 2 ടീമുകള്‍ വന്നതാണ് തര്‍ക്കത്തിന് വഴിവെച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് കേരളത്തിന്റെ മത്സരം മാറ്റിവെച്ചു.
കൊച്ചിയില്‍ നടക്കുന്ന ദേശിയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെയും സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടേയും രണ്ട് ടീമുകളാണ് എത്തിയത്. കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ അംഗീകാരവും ഹൈകോടതി ഉത്തരവും കൊണ്ടാണ് കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ ടീം എത്തിയത്. എന്നാല്‍ ഫെഡറേഷനില്‍ നിന്ന് വിട്ടുപോയ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ ടീമിനെ മത്സരിപ്പിക്കാന്‍ ദേശിയ ഫെഡറേഷന്‍ തയ്യാറായില്ല. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്.
എന്നാല്‍ സ്പോര്‍ട്സ് കൌണ്‍സിലിന്റേത് രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും സെലക്ഷന്‍ നടത്തിയാണ് തങ്ങള്‍ ടീമിനെ തിരഞ്ഞെടുത്തതെന്നും എതിര്‍ടീമും വാദിക്കുന്നു. തര്‍ക്കം മൂത്തതോടെ കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. വൈകുന്നേരത്തോടെ ഹൈകോടതിയില്‍ നിന്ന് പ്രത്യേകം വിധി സമ്പാദിച്ച് കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ വീണ്ടും എത്തി. ഇനികാര്യങ്ങള്‍ ഫെഡറേഷന്‍ തീരുമാനിക്കട്ടെയെന്ന തീരുമാനത്തിലാണ് എതിര്‍ടീം.
Adjust Story Font
16