Quantcast

ടെന്നീസ് കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ക്കാന്‍ നദാല്‍ വരുന്നു

MediaOne Logo

Alwyn K Jose

  • Published:

    1 May 2018 9:10 PM GMT

ടെന്നീസ് കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ക്കാന്‍ നദാല്‍ വരുന്നു
X

ടെന്നീസ് കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ക്കാന്‍ നദാല്‍ വരുന്നു

കരിയറില്‍ ഉടനീളം പരിക്ക് തന്നെ വേട്ടയാടിയിട്ടുണ്ടെങ്കിലും വിരമിക്കാന്‍ ഉടന്‍ ഉദ്ദേശമില്ലെന്നും നദാല്‍ വ്യക്തമാക്കി.

നീണ്ട ഇടവേളക്ക് ശേഷം ലോക ഒന്‍പതാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തുന്നു. ആസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൌണ്ടില്‍ ചൊവ്വാഴ്ച ജര്‍മനിയുടെ ഫ്ലോറന്‍സ് മേയറുമായാണ് നദാലിന്റെ മത്സരം. കരിയറില്‍ ഉടനീളം പരിക്ക് തന്നെ വേട്ടയാടിയിട്ടുണ്ടെങ്കിലും വിരമിക്കാന്‍ ഉടന്‍ ഉദ്ദേശമില്ലെന്നും നദാല്‍ വ്യക്തമാക്കി.

14 ഗ്ലാന്റ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുളള റാഫേല്‍ നദാലിനെ 2012 മുതലാണ് പരിക്ക് പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷം ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. റിയോ ഒളിമ്പിക്സില്‍ ഡബിള്‍സില്‍‍ സ്വര്‍ണം നേടിയതാണ് ഇക്കാലളവിലെ ശ്രദ്ധേയ പ്രകടനം. കരിയറില്‍ ഉടനീളം പരിക്ക് തന്നെ വേട്ടയാടിയിട്ടുണ്ട്. വേദനിയില്ലാത്ത കാലം അത് വളരെ മുമ്പായിരുന്നെന്നും നദാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ആസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൌണ്ടില്‍ നദാല്‍ പുറത്തായിരുന്നു. പുതിയ കോച്ച് കാര്‍ലോസ് മോയയുടെ കീഴിലാണ് നദാല്‍ ഇപ്പോള്‍ പരിശീലിക്കുന്നത്. ടെന്നീസ് ആസ്വദിക്കുന്നതിനാലാണ് താന്‍ ഇതില്‍ തുടരുന്നത്. ജയിക്കാനാകും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ മത്സരിക്കാനിറങ്ങൂ. കഴിഞ്ഞ 10 വര്‍ഷമായി താന്‍ പ്രതിബന്ധങ്ങളോട് പോരാടുകയാണ്. തന്നെ പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി പോരാട്ടം തുട‍രുമെന്നും നദാല്‍ വ്യക്തമാക്കി.

Next Story