Quantcast

അനായാസ ജയത്തോടെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ 

MediaOne Logo

Subin

  • Published:

    1 May 2018 9:16 PM GMT

അനായാസ ജയത്തോടെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ 
X

അനായാസ ജയത്തോടെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ 

ശ്രീകാന്ത് റഷ്യയുടെ സെര്‍ജി സിരാന്തിനേയും സമീര്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനേയുമാണ് തോല്‍പ്പിച്ചത്. 

ലോക ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മ്മയുടെ അനായാസ ജയങ്ങളോടെ രണ്ടാം റൗണ്ടിലെത്തി. ശ്രീകാന്ത് റഷ്യയുടെ സെര്‍ജി സിരാന്തിനേയും സമീര്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനേയുമാണ് തോല്‍പ്പിച്ചത്.

സീഡില്ലാ താരം സെര്‍ജി സിരാന്തിനെ 21-13, 21-12നാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. വെറും 28 മിനുറ്റ് മാത്രമാണ് മത്സരം നീണ്ടത്. മത്സരത്തിന്റെ ഒരുഘട്ടത്തിലും ശ്രീകാന്തിന് വെല്ലുവിളിയുയര്‍ത്താന്‍ റഷ്യന്‍ താരത്തിനായില്ല.

രണ്ടാംഗെയിം 17-4ന് മുന്നിട്ടു നില്‍ക്കുമ്പോള്‍ പാബ്ലോ അബിയാന്‍ പിന്മാറിയതോടെയാണ് സമീര്‍ രണ്ടാം റൗണ്ടിലെത്തിയത്. നേരത്തെ ആദ്യ ഗെയിം സമീര്‍ 21-8ന് നേടിയിരുന്നു.

TAGS :

Next Story