Quantcast

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍താരങ്ങള്‍ക്ക് അവഗണന

MediaOne Logo

Khasida

  • Published:

    1 May 2018 4:57 AM GMT

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍താരങ്ങള്‍ക്ക് അവഗണന
X

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍താരങ്ങള്‍ക്ക് അവഗണന

ടോം ജോസഫിനെയും സാലി ജോസഫിനെയും അവഗണിച്ചു

കോഴിക്കോട് നടക്കുന്ന സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മുന്‍കാല താരങ്ങളെ അവഗണിച്ചതായി പരാതി. അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളായ കോഴിക്കോട്ടുകാരായ സാലി ജോസഫ്, ടോം ജോസഫ് എന്നിവരെ ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തി. കേരളത്തിന്റെ മറ്റ് രാജ്യാന്ത താരങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചില്ല.

17 വര്‍ഷത്തിന് ശേഷമാണ് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെത്തുന്നത്. കോഴിക്കോട് മത്സരം വിരുന്നെത്തുമ്പോള്‍ കോഴിക്കോട്ടുകാരായ രണ്ട് പഴയ താരങ്ങളെ തന്നെ സംഘാടകര്‍ അവഗണിച്ചു. അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫിനെയും സാലി
ജോര്‍ജ്ജിനെയും. 98 മുതല്‍ 2012 വരെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ടോം ജോസഫ്. 2001ല്‍ കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായപ്പോള്‍ ടീമിലെ കരുത്തായിരുന്നത് ടോമായിരുന്നു. സംഘാടകസമിതിയിലേക്ക് ക്ഷണിച്ചില്ലെന്ന് മാത്രമല്ല ഇരുവര്‍ക്കും കളികാണാനുള്ള പാസ്സും നല്കിയിട്ടില്ല. ടിക്കറ്റെടുത്ത് കളി കാണാനുള്ള തീരുമാനത്തിലാണ് ടോം.

1976 മുതല്‍ 1987വരെ വോളിബാള്‍ കോര്‍ട്ടില്‍ ഇടിമുഴക്കം സൃഷ്ടിച്ച സ്മാഷറായിരുന്നു സാലി ജോസഫ്. 1984ല്‍ അര്‍ജ്ജുന അവാര്‍ഡും സ്വന്തമാക്കി. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു സാലിജോസഫിന്‍റെ പ്രതികരണം. കേരളത്തിനായും ഇന്ത്യക്കായും കോര്‍ട്ടിലിറങ്ങിയ മറ്റ് താരങ്ങളെയും അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.

TAGS :

Next Story