ധോണിയുടെയോ ഗെയിലിന്‍റെയോ കരുത്ത് തനിക്കില്ലെന്ന് രോഹിത് ശര്‍മ
ധോണിയുടെയോ ഗെയിലിന്‍റെയോ കരുത്ത് തനിക്കില്ലെന്ന് രോഹിത് ശര്‍മ
ബൌളര്‍മാര്‍ എന്ത് ചെയ്യാന്‍ പോകുന്നുവെന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഇതിനോടകം ഉണ്ടായിരുന്നു. പിന്നെ ഫീല്‍ഡ് മനസിലാക്കി കളിക്കുക മാത്രമായിരുന്നു ബാക്കിയുള്ള ലക്ഷ്യം. നൂറ് റണ്‍ പിന്നിട്ടാല്‍ പിഴവുകള്‍ വരുത്താതെ കഴിയുന്നത്രയും സമയം ബാറ്റ് ചെയ്യുക എന്നതാകണം ലക്ഷ്യം.
എതിരാളികളുടെ പന്തുകളെ ഗാലറികളിലേക്ക് പറത്താന്‍ ധോണിയെപ്പോലെയോ ഗെയിലിനെ പോലയോ ശക്തനല്ല താനെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. കൃത്യമായ ടൈമിംഗാണ് തന്‍റെ കരുത്തെന്നും പരിശീലകന്‍ രവിശാസ്ത്രിയോട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ രോഹിത് വ്യക്തമാക്കി. ഫില്‍ഡിനെ ഏതുരീതിയിലാണ് പിളര്‍ത്തുക എന്നത് സ്വയം ആലോചിച്ച് കണ്ടെത്തുന്നതാണ്. പിന്നെ സ്വന്തം കരുത്ത് മനസിലാക്കി കളിക്കുക.
ക്രിക്കറ്റില്‍ ഒന്നും എളുപ്പമല്ല, ടിവിയില്‍ കളി കാണുന്പോള്‍ ഒരുപക്ഷേ എല്ലാം എളുപ്പമാണെന്ന തോന്നലുണ്ടാകാം, എന്നാലതല്ല വാസ്തവം. ചിന്തിച്ച് വേണം പന്ത് വ്യക്തമായി ടൈം ചെയ്യാന്‍. പോയിന്‍റിനു മുകളിലൂടെ പന്ത് പറത്തുകയാണ് എന്‍റെ ഒരു ഇഷ്ട രീതി. പന്ത് എപ്പോഴും ഗാലറികളിലേക്ക് എത്തിക്കാന്‍ സാധിച്ചെന്ന് വരില്ല, സര്‍ക്കിളിനുള്ളില്‍ അഞ്ച് ഫീല്‍ഡര്‍മാരുള്ളപ്പോള്‍ ഫീല്‍ഡ് മനസിലാക്കി അത് പ്രയോജനപ്പെടുത്താന്‍ സാധിക്കും, ഏത് ഷോട്ടാണ് കളിക്കുന്നത് എന്നത് പരമപ്രധാനമാണ്.
ആസ്ത്രേലിയക്കെതിരെയുള്ള ചരിത്ര ഇരട്ട ശതകത്തിലെ രണ്ടാമത്തെ നൂറ് റണ്ണിലേക്കുള്ള പ്രയാണം കൂടുതല്‍ എളുപ്പമായിരുന്നുവെന്നും താന്‍ ഇതിനോടകം തന്നെ പൂര്‍ണസജ്ജനായി കഴിഞ്ഞിരുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നും രോഹിത് പറഞ്ഞു. ബൌളര്‍മാര്‍ എന്ത് ചെയ്യാന്‍ പോകുന്നുവെന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഇതിനോടകം ഉണ്ടായിരുന്നു. പിന്നെ ഫീല്‍ഡ് മനസിലാക്കി കളിക്കുക മാത്രമായിരുന്നു ബാക്കിയുള്ള ലക്ഷ്യം. നൂറ് റണ്‍ പിന്നിട്ടാല്‍ പിഴവുകള്‍ വരുത്താതെ കഴിയുന്നത്രയും സമയം ബാറ്റ് ചെയ്യുക എന്നതാകണം ലക്ഷ്യം. നൂറ് റണ്‍സ് കഴിഞ്ഞതോടെ സ്വന്തം ശക്തിക്കനുസരിച്ച് കേളീശൈലി മാറ്റുക മാത്രമാണ് ഞാന്‍ ചെയ്തത് - രോഹിത് വിശദമാക്കി.
Adjust Story Font
16