Quantcast

അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗിനായി കോഴിക്കോട് കോടഞ്ചേരി ഒരുങ്ങി

MediaOne Logo

admin

  • Published:

    4 May 2018 8:42 AM GMT

വിദേശതാരങ്ങള്‍ക്ക് പുറമെ പുല്ലൂരാംപാറയുടെ സ്വന്തം നിധിനും ഇത്തവണ മത്സരത്തിനിറങ്ങുന്നുണ്ട്. റിവര്‍ഫെസ്റ്റിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുന്പ് നല്കിയ പരിശീലനത്തിലൂടെയാണ് നിധിന്‍ കയാക്കിംഗ്

അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗിനായി കോഴിക്കോട് കോടഞ്ചേരി ഒരുങ്ങി. അഞ്ചാമത് കയാക്കിംഗ് മത്സരമാണ് കോടഞ്ചേരിയിലെ വിവിധ പുഴകളിലായി നടക്കുക. ലോകടൂറിസം ഭൂപടത്തില്‍ ഇതിനകം തന്നെ കോടഞ്ചേരിയിലെ കയാക്കിംഗ് മത്സരം ഇടം പിടിച്ചിട്ടുണ്ട്. പാറകൂട്ടങ്ങള്‍ നിറഞ്ഞ കുത്തിയൊഴുകുന്ന ചാലിപുഴ. ഒഴുക്കിനെ വരുതിയിലാക്കാനുള്ള സാഹസിക ശ്രമത്തില്‍ കയാക്കേര്‍സ്. ചാലിപുഴയിലെ ഓളപരപ്പില്‍ തുഴകളുടെ താളം. സ്വീഡന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്,ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള കയാക്കര്‍മാര്‍ ഇതിനകം എത്തി. മഴയും പുഴയും ഒരു പോലെ ആകര്‍ഷകമാണെന്ന് കയാക്കേര്‍സ് പറയുന്നു.

കയാക്കിംഗ് പഠനത്തിനായും താരങ്ങള്‍ എത്തിയിട്ടുണ്ട്. വിദേശതാരങ്ങള്‍ക്ക് പുറമെ പുല്ലൂരാംപാറയുടെ സ്വന്തം നിധിനും ഇത്തവണ മത്സരത്തിനിറങ്ങുന്നുണ്ട്. റിവര്‍ഫെസ്റ്റിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുന്പ് നല്കിയ പരിശീലനത്തിലൂടെയാണ് നിധിന്‍ കയാക്കിംഗ് പഠിച്ചത്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി നൂറോളം കയാക്കേര്‍സ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 20നാണ് കയാക്കിംഗ് മത്സരങ്ങള്‍ ആരംഭിക്കുക.

Next Story