Quantcast

റിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്

MediaOne Logo

Subin

  • Published:

    6 May 2018 5:45 PM GMT

റിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്
X

റിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്

വിശ്വകായികമേളയുടെ 31ആം പതിപ്പില്‍ റിയോയിലെ വിക്‌ടറി സ്റ്റാന്‍ഡില്‍ ആദ്യസ്വര്‍ണവുമായി കയറിനിന്നത് പത്തൊമ്പതുകാരിയാണ്. വിര്‍ജിനിയ ത്രാഷര്‍...

റിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്. ഷൂട്ടിങ്ങ് വനിതാവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വിര്‍ജിനിയാ ത്രാഷറാണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ ചൈനക്കാണ് വെള്ളിയും വെങ്കലവും. ഈയിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ യോഗ്യതാറൊണ്ടില്‍ തന്നെ പുറത്തായി.

വിര്‍ജിനിയ ത്രാഷര്‍. വിശ്വകായികമേളയുടെ 31ആം പതിപ്പില്‍ റിയോയിലെ വിക്‌ടറി സ്റ്റാന്‍ഡില്‍ ആദ്യസ്വര്‍ണവുമായി കയറിനിന്നത് പത്തൊമ്പതുകാരിയാണ്. ഷൂട്ടിങ് റേഞ്ചില്‍ വിര്‍ജിനിയക്കൊപ്പമുണ്ടായിരുന്നത് നിലവിലെ ഒളിംപിക് ചാമ്പ്യനുള്‍പ്പുടെ മുന്‍നിരതാരങ്ങള്‍.

യോഗ്യതാറൌണ്ടില്‍ 416 പോയിന്‍റോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വിര്‍ജിനിയ ഫൈനലില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. യോഗ്യതാറൌണ്ടില്‍ ഒളിംപിക് റെക്കോര്‍ഡ് കുറിച്ച ചൈനയുടെ ഡു ലീയെയും ജര്‍മനിയുടെ ബര്‍ബറ എംഗലെഡറിനെയും ഫൈനലില്‍ പിന്തള്ളി. മത്സരത്തിനിടയില്‍ റൈഫിള്‍ തകരാറിലായെങ്കിലും വിര്‍ജിനിയ പതറിയില്ല. 208 പോയിന്‍റ് നേടിയാണ് വിര്‍ജിനിയയുടെ നേട്ടം.

1.2 പോയിന്‍റ് വ്യത്യാസത്തിലാണ് മുന്‍ ലോകചാമ്പ്യന്‍ കൂടിയായ ചൈനയുടെ ഡു ലീക്ക് സ്വര്‍ണം നഷ്ടമായത്. ലണ്ടന്‍ ഒളിംപിക് ജേതാവ് യീ സിലിങ്ങിനാണ് വെങ്കലം. റിയോയില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും വിര്‍ജിനിയ മത്സരിക്കുന്നുണ്ട്. ഈയിനത്തില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും അയോണിക പോളും യോഗ്യതാ റൌണ്ടില്‍ പുറത്തായി.

TAGS :

Next Story