Quantcast

എതിര്‍ ടീം അപ്പീല്‍ ചെയ്തില്ലെങ്കിലും അംല പവലിയനിലേക്ക് മടങ്ങി

MediaOne Logo

Subin

  • Published:

    6 May 2018 7:47 AM GMT

എതിര്‍ ടീം അപ്പീല്‍ ചെയ്തില്ലെങ്കിലും അംല പവലിയനിലേക്ക് മടങ്ങി
X

എതിര്‍ ടീം അപ്പീല്‍ ചെയ്തില്ലെങ്കിലും അംല പവലിയനിലേക്ക് മടങ്ങി

റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങള്‍പോലും അപ്പീല്‍ ചെയ്യാത്ത പന്തില്‍ പുറത്തായെന്ന് മനസിലായതോടെ ബാറ്റുമായി അംല പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെങ്കില്‍ അതില്‍ മുന്‍നിരക്കാരനാണെന്നതിന് അടിവരയിടുന്നതായിരുന്നു ഹാഷിം അംലയുടെ കഴിഞ്ഞ ദിവസത്തെ പ്രകടനം. കളിക്കളത്തിലെ മാന്യമായ പെരുമാറ്റം കൊണ്ടാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപണറായ അംല കയ്യടി നേടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങള്‍പോലും അപ്പീല്‍ ചെയ്യാത്ത പന്തില്‍ പുറത്തായെന്ന് മനസിലായതോടെ ബാറ്റുമായി അംല പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു അംലയുടെ ബാറ്റില്‍ തൊട്ടുരുമ്മി പന്ത് കീപ്പറുടെ കൈകളിലെത്തിയത്. ബൗളറായ അങ്കിത് ചൗധരിയോ വിക്കറ്റ് കീപ്പര്‍ കേദാര്‍ജാദവോ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല. എന്നാല്‍ ബാറ്റ്‌സ്മാനായ അംല ഗ്ലൗസ് ഊരി പവലിയനിലേക്ക് നടക്കുകയായിരുന്നു. ഒരേസമയം കാണികളേയും എതിര്‍ ടീമിനെ പോലും ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു അംലയുടേത്. പിന്നീട് റീ പ്ലേയില്‍ ബാറ്റില്‍ വളരെ നേരിയ തോതില്‍ തൊട്ടുരുമ്മിയാണ് പന്ത് കടന്നുപോയയതെന്ന് വ്യക്തമായിരുന്നു.

#IPL VIDEO: @amlahash - The Fair Play ambassador https://t.co/bMIaoUH4OK #RCBvKXIP

— IndianPremierLeague (@IPL) May 5, 2017

അംല പവലിയനിലേക്ക് നടക്കുന്നത് കണ്ടാണ് ബൗളര്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ വിരലുയര്‍ത്തുകയും ചെയ്തത്. ഈ സംഭവത്തോടെ പത്താം ഐപിഎല്ലില്‍ ഫെയര്‍പ്ലേ പുരസ്‌കാരത്തിനുള്ള താരങ്ങളിലൊരാളായി അംല മാറി. നേരത്തെ റൈസിംങ് പൂനെ സൂപ്പര്‍ജയന്റ്‌സ് താരം ധോണിയും കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തിന് കാക്കാതെ പവലിയനിലേക്ക് നടന്നിരുന്നു.

TAGS :

Next Story