Quantcast

ഐ ലീഗില്‍ ഗോകുലം എഫ്‌സിക്ക് ഇന്ന് ഹോം മാച്ച്

MediaOne Logo
ഐ ലീഗില്‍ ഗോകുലം എഫ്‌സിക്ക് ഇന്ന്  ഹോം മാച്ച്
X

ഐ ലീഗില്‍ ഗോകുലം എഫ്‌സിക്ക് ഇന്ന് ഹോം മാച്ച്

ഹോം ഗ്രൌണ്ടില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും നാല് തോല്‍വിയുമാണ് ഗോകുലത്തിനുള്ളത്.

ഐ ലീഗിലെ മോശം ടീമെന്ന പേര് ദോഷം മാറ്റാനായി ഗോകുലം എഫ് സി ഇന്ന് ആറാമത് ഹോം മാച്ചിനിറങ്ങും. ഐ ലീഗില്‍ ഏറ്റവും പിന്നിലുള്ള ചര്‍ച്ചില്‍ ബ്രദേര്‍സ് ആണ് എതിരാളികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണിക്കാണ് മത്സരം. മികച്ച സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗോകുലം എഫ് സിയെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്നും കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു.

ഹോം ഗ്രൌണ്ടില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും നാല് തോല്‍വിയുമാണ് ഗോകുലത്തിനുള്ളത്. മൂന്ന് എവെ മാച്ചുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. മികച്ച സ്ട്രൈക്കര്‍മാരില്ലാത്തതാണ് എതിര്‍ ടീമിന്‍റെ ഗോള്‍ വല കുലുക്കാന്‍ കഴിയാത്തതിന് കാരണമായി കോച്ച് ബിനോ ജോര്‍ജ്ജ് പറയുന്നത്. ക്യാപ്റ്റന്‍ സുശാന്തിന്‍റെ പരിക്ക് ഇനിയും ഭേദമായിട്ടില്ല. പോയിന്‍റ് നിലയില്‍ ഏറ്റവും പിന്നിലാണ് ചര്‍ച്ചില്‍ ബ്രദേര്‍സ്.

ആറ് മാച്ചുകളില്‍ നിന്നായി അഞ്ച് തോല് വിയും ഒരു സമനിലയുമാണ് ചര്‍ച്ചിലിനുള്ളത്. സീസണില്‍ ഇതുവരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിക്കാന്‍ ഗോകുലം എഫ് സിക്കായിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ ചര്‍ച്ചിലിനെ പരാജയപ്പെടുത്തി മുഖം രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗോകുലം ടീം കളിക്കാനിറങ്ങുക.

Next Story