ഗോള്‍ ഡോട്ട് കോം വെബ്സൈറ്റിന്റെ മികച്ച ചാമ്പ്യന്‍സ് ലീഗ് താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഗോള്‍ ഡോട്ട് കോം വെബ്സൈറ്റിന്റെ മികച്ച ചാമ്പ്യന്‍സ് ലീഗ് താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
രണ്ടാം സ്ഥാനത്തുള്ള അന്റോണിയോ ഗ്രീസ്മാനെ ബഹദൂരം പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്
ഗോള്‍ ഡോട്ട് കോം വെബ്സൈറ്റിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ചാമ്പ്യന്‍സ് ലീഗ് താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനത്തുള്ള അന്റോണിയോ ഗ്രീസ്മാനെ ബഹദൂരം പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. റയലിന്റെയും അത് ലറ്റികോ മാഡ്രിഡിന്റെയും കളിക്കാരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഇടം പിടിച്ചത്.
സ്പോര്‍ട്സ് വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമിന്റെ അഭിപ്രായ സര്‍വേയിലാണ് റയല്‍ മാഡ്രിഡ് സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയത്. .റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. 16 ഗോളാണ് റൊണാള്‍ഡോ ഈ സീസണില്‍ നേടിയത്. 60.8 ശതമാനം പേരും റൊണാള്‍ഡോക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി
രണ്ടാം സ്ഥാനത്തെത്തിയ അത്‌ലറ്റികോ മാഡ്രിഡ് സ്ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന് 16.6 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ക്വാര്‍ട്ടറില്‍ ബാഴ്സലോണക്കെതിരെയും സെമിയില്‍ ബയേണ്‍ മ്യൂണികിനെതിരെയും വിജയഗോള്‍ നേടിയത് ഗ്രീസ്മാനായിരുന്നു
Adjust Story Font
16