Quantcast

ഗാംഗുലിയുടേത് ബഹുമാനമില്ലാത്ത പെരുമാറ്റമെന്ന് രവിശാസ്ത്രി

MediaOne Logo

admin

  • Published:

    6 May 2018 6:04 PM GMT

ഗാംഗുലിയുടേത് ബഹുമാനമില്ലാത്ത പെരുമാറ്റമെന്ന് രവിശാസ്ത്രി
X

ഗാംഗുലിയുടേത് ബഹുമാനമില്ലാത്ത പെരുമാറ്റമെന്ന് രവിശാസ്ത്രി

അഭിമുഖം നടത്തുമ്പോള്‍ എല്ലാ ഉദ്യോഗാര്‍ഥികളുമായുള്ള അഭിമുഖത്തിലും പങ്കാളിയാണെന്ന് ഉറപ്പുവരുത്തണമെന്ന് ഗാംഗുലിയെ ഉപദേശിക്കാനും......

സ്വന്തം ജോലിയോട് അല്‍പ്പമെങ്കിലും ബഹുമാനം പുലര്‍ത്താന്‍ തയ്യാറാകണമെന്ന് സൌരവ് ഗാംഗുലിക്ക് രവിശാസ്ത്രിയുടെ ഉപദേശം. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രണ്ട് മുന്‍ ഇന്ത്യന്‍ നായകരും തമ്മില്‍ തുടരുന്ന വാഗ്‍പോരിന്‍റെ തുടര്‍ച്ചയായാണ് ശാസ്ത്രിയുടെ പൊട്ടിത്തെറി. തന്‍റെ അഭിമുഖം നടക്കുമ്പോള്‍ ഗാംഗുലി സന്നിഹിതനായിരുന്നില്ലെന്ന് ശാസ്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ക്രിക്കറ്റില്‍ എന്നെ ഒന്നും അത്ഭുതപ്പെടുത്തുന്നില്ല. ഞാന്‍ നിരാശനാണ്, കാരണം അഭിമുഖം നടത്തേണ്ട പാനലില്‍പ്പെട്ടയാള്‍ അതില്‍ പങ്കെടുക്കുന്ന ഒരാളോടും തന്നെ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തതോടും തികഞ്ഞ ബഹുമാനക്കുറവാണ് പ്രകടമാക്കിയത്. ഇനി ഇത്തരമൊരു അഭിമുഖം നടത്തുമ്പോള്‍ എല്ലാ ഉദ്യോഗാര്‍ഥികളുമായുള്ള അഭിമുഖത്തിലും പങ്കാളിയാണെന്ന് ഉറപ്പുവരുത്തണമെന്ന് ഗാംഗുലിയെ ഉപദേശിക്കാനും ശാസ്ത്രി മറന്നില്ല.

TAGS :

Next Story