Quantcast

റിയോയില്‍ ദുരിതമൊഴിയാതെ ഓസീസ് ഒളിമ്പിക് സംഘം

MediaOne Logo

Alwyn K Jose

  • Published:

    7 May 2018 5:10 PM GMT

റിയോയില്‍ ദുരിതമൊഴിയാതെ ഓസീസ് ഒളിമ്പിക് സംഘം
X

റിയോയില്‍ ദുരിതമൊഴിയാതെ ഓസീസ് ഒളിമ്പിക് സംഘം

ഇക്കുറി നാല് വനിതാ വാട്ടര്‍ പോളോ താരങ്ങള്‍ക്ക് വൈറസ് ബാധയാണ് പിടികൂടിയത്. ഇവരെ മുമ്പ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് താമസം മാറ്റി.

റിയോയില്‍ ആസ്ത്രേലിയന്‍ ഒളിമ്പിക് സംഘത്തിന്റെ ദുരിതമൊഴിയുന്നില്ല. ഇക്കുറി നാല് വനിതാ വാട്ടര്‍ പോളോ താരങ്ങള്‍ക്ക് വൈറസ് ബാധയാണ് പിടികൂടിയത്. ഇവരെ മുമ്പ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് താമസം മാറ്റി.

അടിസ്ഥാന സൌകര്യങ്ങളില്ലാത്തതായിരുന്നു ആസ്ത്രേലിയന്‍ സംഘം റിയോയില്‍ നേരിട്ട ആദ്യ പ്രശ്നം. സംഘാടകര്‍ ഇടപെട്ട് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നം പരിഹരിച്ചു. പിന്നീട് സൈക്ലിങ് ടീം താമസിച്ചിരുന്ന കെട്ടിടത്തിലെ ബേസ്മെന്റില്‍ ചെറിയ തീപിടിത്തമുണ്ടായി. ലാപ്ടോപുകളും ഷര്‍ട്ടുകളും മോഷണം പോയി. ഇതിനൊക്കെ പിന്നാലെയാണ് താരങ്ങള്‍ക്ക് വെള്ളത്തില്‍ നിന്ന് വൈറസ് ബാധയേറ്റത്. വൈറസ് ബാധയേറ്റ 4 വനിതാ വാട്ടര്‍ പോളോ താരങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

റിയോയിലെ ബീച്ചുകളിലും കായലുകളിലും മരുന്നുകളെ പ്രതിരോധിക്കുന്ന അപകടകരമായ വൈറസിന്റെ സാന്നിധ്യവും ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. നീന്തല്‍, റോവിങ്, സൈലിങ് താരങ്ങള്‍ ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ബാക്ടീരിയ, വൈറസ് എന്നിവയെക്കുറിച്ചും ഉത്കണ്ഠ അറിയിച്ചു. കഴിഞ്ഞ ഒളിമ്പിക്സില്‍ വനിതാ വാട്ടര്‍ പോളോയില്‍ ആസ്ത്രേലിയ വെങ്കല മെഡല്‍ നേടിയിരുന്നു. ഇക്കുറിയും മെഡല്‍ പ്രതീക്ഷയുമായാണ് സംഘം റിയേയിലെത്തിയിരിക്കുന്നത്. ആഗസ്റ്റ് 9ന് റഷ്യയുമായാണ് ആസ്ത്രേലിയയുടെ ആദ്യ മത്സരം.

TAGS :

Next Story