ഉത്തേജകമരുന്ന് ഉപയോഗത്തില്‍ പ്രതിഷേധം: മനോജ് മാഷ് പരിശീലനം നിര്‍ത്തുന്നു
ഉത്തേജകമരുന്ന് ഉപയോഗത്തില്‍ പ്രതിഷേധം: മനോജ് മാഷ് പരിശീലനം നിര്‍ത്തുന്നു
പറളി സ്കൂളിലെ കായികാധ്യാപകന്‍ പി ജി മനോജ് കായിക രംഗം വിടുന്നു.
പറളി സ്കൂളിലെ കായികാധ്യാപകന്‍ പി ജി മനോജ് കായികരംഗം വിടുന്നു. കായികോത്സവത്തില്‍ ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നുവെന്ന് ആരോപിച്ചാണ് പരിശീലനം നിര്‍ത്താന്‍ മനോജ് മാഷ് തീരുമാനിച്ചത്. 21 വര്‍ഷമായി പറളി സ്കൂളിലെ കായികാധ്യാപകനാണ് പി ജി മനോജ്.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ പരിശോധിച്ചാലും കണ്ടുപിടിക്കാന്‍ കഴിയാത്ത ഉത്തേജക മരുന്ന് കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ടാണ് മനോജ് മാഷ് കായിക പരിശീലനം അവസാനിപ്പിക്കുന്നത്. മറ്റ് മീറ്റുകളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ സംസ്ഥാന കായികോത്സവത്തില്‍ എങ്ങനെയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്? ആത്മാര്‍ത്ഥമായി പരിശീലിപ്പിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ഫലവും കിട്ടുന്നില്ലെന്നാണ് വിമര്‍ശം.
കായിക മേഖലയിലെ ഉന്നതരെ പലതവണ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മനോജ് മാഷ് പറയുന്നു. എന്നാല്‍ സംസ്ഥാന കായികോത്സവത്തിലെ കുട്ടികള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതായി കരുതുന്നില്ലെന്ന് മറ്റ് പരിശീലകര്‍ പറയുന്നു. പരിശോധന നടത്താതെ കുട്ടികളുടെ മേല്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.
Adjust Story Font
16