അഞ്ജു ബോബി ജോര്‍ജ് ഒളിന്പിക്സ് മെഡല്‍ ജേതാവാകാന്‍ സാധ്യത
അഞ്ജു ബോബി ജോര്‍ജ് ഒളിന്പിക്സ് മെഡല്‍ ജേതാവാകാന്‍ സാധ്യത
ഏഥന്‍സ് ഒളിന്പിക്സിലെ വനിതാ വിഭാഗം ലോങ് ജംപില്‍ ആദ്യ മൂന്ന് മെഡലുകള്‍ നേടിയ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ അയോഗ്യരാക്കപ്പെട്ടതോടെയാണ് അഞ്ജുവിന് മെഡലിന് വഴിയാരുങ്ങുന്നത്....
മലയാളി താരം അഞ്ജു ബോബി ജോര്‍ജ് ഒളിന്പിക്സ് മെഡല്‍ ജേതാവാകാന്‍ സാധ്യത. ഏഥന്‍സ് ഒളിന്പിക്സിലെ വനിതാ വിഭാഗം ലോങ് ജംപില്‍ ആദ്യ മൂന്ന് മെഡലുകള്‍ നേടിയ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ അയോഗ്യരാക്കപ്പെട്ടതോടെയാണ് അഞ്ജുവിന് മെഡലിന് വഴിയാരുങ്ങുന്നത്.
2004 ഏഥന്‍സ് ഒളിംന്പിക്സില്‍ അഞ്ജു ബോബി ജോര്‍ജ് അഞ്ചാമതായാണ് ചാടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളും റഷ്യന്‍ താരങ്ങള്‍ക്കായിരുന്നു. തത്യാന ലെബഡോവ, ഇറിന സിമാഗിന, തത്യാന കൊട്ടോവ എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കെപ്പെട്ടത്. ഇവര്‍ക്ക് അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ നാല് ,അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയവര്‍ക്കാണ് മെഡലുകള്‍ സമ്മാനിക്കുക. ഇതോടെ നാലാം സ്ഥാനത്തെത്തിയ ആസ്ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്സണ് സ്വര്‍ണവും അഞ്ജുവിന് വെളളിയും ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണ് വെങ്കലവും ലഭിക്കും. ലോക അത് ലറ്റിക്ക്സ് മീറ്റീല്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് അഞ്ജു.
പിടിക്കപ്പെട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് മെഡലുകള്‍ തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് ഇന്ത്യ, ആസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന രാജ്യാന്തര അത് ലറ്റിക്സ് ഫെഡറേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പരാതി നല്‍കുമെന്ന് അഞ്ജുവിന്റെ ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട്ട് ബോബി ജോര്‍ജ് അറിയിച്ചു.
Adjust Story Font
16